എന്തുകൊണ്ട് ഈ ഫോട്ടോകള്‍ എനിക്ക് തന്നില്ല? എനിക്കിപ്പോള്‍ തന്നെ അയച്ചുതരൂ! ആര്യൻ പങ്കുവെച്ച ചിത്രങ്ങൾക്ക് ഷാരൂഖിന്റെ കമന്റ്; പക്ഷെ ആര്യന്റെ മറുപടി കേട്ടോ?

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരപുത്രന്‍മാരില്‍ ഒരാളാണ് ആര്യന്‍ ഖാന്‍. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്ല്യണ്‍ ഫോളോവേഴ്‌സാണ് ആര്യനുള്ളത്. ആഢംബര കപ്പലിലെ മയക്ക് മരുന്ന് കേസിന് ശേഷം താരപുത്രന്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലായിരുന്നു. ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ് ആര്യന്‍. സഹോദരങ്ങളായ സുഹാന ഖാനും അബ്രാം ഖാനും ഒപ്പമുള്ള ചിത്രങ്ങള്‍ ആര്യന്‍ പങ്കിട്ടിരിക്കുന്നത്. ഹാട്രിക് എന്ന് കുറിച്ചുകൊണ്ടാണ് ആര്യന്റെ പോസ്റ്റ്. നിരവധി ആരാധകരാണ് ആര്യന്റെ ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തുന്നത്. പോസ്റ്റിന് താഴെ ഷാരുഖ് ഖാന്‍ കുറിച്ച കമന്റ് ഇതിനോടകം വൈറല്‍ ആയിക്കഴിഞ്ഞു. ‘എന്തുകൊണ്ട് ഈ ഫോട്ടോകള്‍ എനിക്ക് തന്നില്ല? എനിക്കിപ്പോള്‍ തന്നെ അയച്ചുതരൂ.’ എന്നാണ് മക്കളുടെ ചിത്രങ്ങള്‍ക്ക് താഴെ കിങ് ഖാന്‍ കുറിച്ചത്. ‘അടുത്ത തവണ ഞാന്‍ പോസ്റ്റുചെയ്യുമ്പോള്‍ ഞാന്‍ അവ നിങ്ങള്‍ക്ക് അയയ്ക്കും. കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്ലെന്ന് ഷാരൂഖിന്റെ കമന്റിന് ആര്യനും മറുപടി നല്‍കി.
https://www.facebook.com/Malayalivartha

























