സാരിയിൽ അതീവ സൗന്ദരിയായി മഞ്ജുപിള്ളയും മകളും! മകളെ ചേർത്തുപിടിച്ച് 'ലൈക്ക് ഡോട്ടർ ലൈക്ക് മദർ' എന്ന അടിക്കുറിപ്പോടെ മഞ്ജു പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ

സിനിമയിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും ഇപ്പോൾ നിറസാന്നിധ്യമാണ് മഞ്ജുപിള്ള. കോമഡി റിയാലിറ്റി ഷോകളുടെ ജഡ്ജായും താരം എത്താറുണ്ട്. അതുപോലെതന്നെ സോഷ്യൽ മീഡിയയിലും സജീവമാണ്. സിനിമയ്‌ക്കൊപ്പം ടെലിവിഷൻ സീരിയലുകളിൽ കൂടി നടി സജീവമായെങ്കിലും ഇടക്കാലത്ത് മാറി നിൽക്കുകയായിരുന്നു. മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയിലാണ് മഞ്ജു പിള്ള അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഫീൽ ഗുഡ് ചിത്രമായി ഒരുക്കിയ ഹോം ആണ് മഞ്ജുവിന്റേതായി ഒടുവിൽ ശ്രദ്ധ നേടി കൊടുത്ത സിനിമ. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന 'കോളാമ്പി' എന്ന ചിത്രത്തിലും മഞ്ജു അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. സാരി വേഷത്തിലാണ് മഞ്ജുവും മകളും ഉള്ളത്. ദിയ സുജിത്ത് ആണ് മഞ്ജുവിന്റെ മകളുടെ പേര്. മകളെ ചേർത്തുപിടിച്ച് 'ലൈക്ക് ഡോട്ടർ ലൈക്ക് മദർ' എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മക്കൊപ്പം എത്തിയല്ലോ മകളും എന്നാണ് ആരാധകർ ചിത്രത്തിന് താഴെ കമൻ്റ് ചെയ്തിരിക്കുന്നത്. മകൾക്കൊപ്പമുള്ള ചിത്രവുമായി ഇടയ്ക്കിടയ്ക്ക് മഞ്ജു എത്താറുണ്ട്. ചിലപ്പോഴൊക്കെ കുടുംബസമേതം ഉള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്യും. അമ്മയും മകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മറ്റ് കുടുംബ വിശേഷങ്ങളും ഒക്കെ ആരാധകർ തിരക്കാറുണ്ട്. ഒപ്പം മഞ്ജുവിന്റെ പുതിയ പ്രോജക്ടുകൾ അറിയാനും ആരാധകർക്ക് ആകാംക്ഷയാണ്.
https://www.facebook.com/Malayalivartha

























