എനിക്ക് ഹൈ ബിപിയാണ്... അത്യാവശ്യം ക്ഷമയുമുണ്ട്..' 'രണ്ട് മൂന്ന് റിലേഷനുണ്ടായിരുന്നു.. പിന്നീട് എനിക്ക് മനസിലായി ഞാൻ അതിന് പറ്റിയ ആളല്ലെന്ന്.. റിലേഷൻഷിപ്പ് എനിക്ക് വർക്കാവില്ല.. മ്യൂചലി പറഞ്ഞ് അവസാനിപ്പിച്ചതാണ്.. തുറന്ന് പറഞ്ഞ് അനുമോൾ!

മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അനുമോള്‍. ഏത് കഥാപാത്രത്തെയും അനായാസം കൈകാര്യം ചെയ്യാന്‍ അനുവിന് സാധിക്കാറുണ്ട്. ഇടയ്ക്ക് ഗ്ലാമറസായിട്ടുള്ള റോളുകളിലൂടെയും അനു ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ഇപ്പോഴിതാ ഒരു സിനിമയുടെ ഷൂട്ടിംഗിനിടയില്‍ ഇറങ്ങി പോകേണ്ട അവസ്ഥ വന്നതിനെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി. 'ഞാൻ ദേഷ്യക്കാരിയാണ്. എന്റെ ക്ലോസ് പേഴ്സണൽ സർക്കിളിലാണ് ഞാൻ ദേഷ്യപ്പെടാറുള്ളത്. ആരോട് ദേഷ്യം വന്നാലും അത് അപ്പോൾ തന്നെ പ്രകടിപ്പിക്കുന്നതാണ് നല്ലതെന്നാണ് തോന്നിയിട്ടുള്ളത്. ഞാൻ ഇപ്പോൾ അത് ചെയ്യാൻ ശ്രമിക്കാറുണ്ട്. അത് തെറ്റാറില്ല. ഞാൻ അങ്ങനെയാണ് പഠിച്ച് വന്നത്. അതിന്റെ പേരിലാണ് തർക്കം തുടങ്ങിയത്.'
'അപ്പോൾ ഞാൻ ഫുൾ ഏഡീസിനേയും വിളിച്ച് അവരോട് കൺട്യൂവിറ്റിയെ കുറിച്ച് ചോദിച്ചപ്പോൾ അവർക്ക് ആർക്കും അറിയില്ല. ശേഷം വീഡിയോ ഇട്ട് നോക്കിയപ്പോൾ ഞാൻ പറഞ്ഞതാണ് ശരി. അങ്ങനെയാണ് ഞാൻ ബഹളം വെച്ചത്. അപ്പോൾ തന്നെ ഡയറക്ടർ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു,. എനിക്ക് ഹൈ ബിപിയാണ്. അത്യാവശ്യം ക്ഷമയുമുണ്ട്.' 'രണ്ട് മൂന്ന് റിലേഷനുണ്ടായിരുന്നു. പിന്നീട് എനിക്ക് മനസിലായി ഞാൻ അതിന് പറ്റിയ ആളല്ലെന്ന്. റിലേഷൻഷിപ്പ് എനിക്ക് വർക്കാവില്ല. മ്യൂചലി പറഞ്ഞ് അവസാനിപ്പിച്ചതാണ്. ചില കാര്യങ്ങളിൽ ഞാൻ പെർഫെക്ഷനിസ്റ്റാണ്.' 'ഇപ്പോൾ സിംഗിളാണ്. സിംഗിളാകുമ്പോൾ ഹാപ്പിയാണ്. കൂടുതൽ പ്രൊഡക്ടീവാണ്. ട്രാവൽ ചെയ്യുന്നുണ്ട്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ പറ്റുന്നുണ്ട്. അതിനാൽ ഞാൻ ഹാപ്പിയാണെന്നും പറയുകയാണ് അനുമോൾ.
https://www.facebook.com/Malayalivartha

























