Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആലിയയുടെ നിറവയർ ചൂണ്ടി കളിയാക്കി രൺബീർ! ഞാൻ എന്റെ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നു.. തമാശയായി മാറാതെ പോയ ഒരു തമാശയായിരുന്നു അത്.. എന്റെ ഉദ്ദേശം കളിയാക്കൽ ആയിരുന്നില്ല! രസ്യമായി മാപ്പ് പറഞ്ഞ് രൺബീർ

24 AUGUST 2022 05:21 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്ര. സെപ്റ്റംബര്‍ ഒമ്പതിനാണു 'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' തിയറ്ററുകളില്‍ റിലീസിനെത്തുക. അയൻ മുഖർജി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മൂന്ന് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത്.രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, നാഗാർജുന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കെൽപ്പുള്ള സിനിമ എന്നാണ് വിലയിരുത്തൽ. 'ഇഷ' എന്ന കഥാപാത്രമായി ആലിയ ഭട്ട് ആണ് രൺബീറിനൊപ്പം നായികയായി അഭിനയിക്കുന്നത്. വിവാഹശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ച്‌ പുറത്തുവരുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് പങ്കജ് കുമാറാണ് . 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ പാൻ ഇന്ത്യൻ റിലീസാണ് ബ്രഹ്‍മാസ്‍ത്രക്കുള്ളത് . ചിത്രത്തിന്റെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ്.എസ്.രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും.കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്‌ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തന്റെ പുതിയ ചിത്രമായ
ബ്രഹ്മാസ്ത്രയുടെ പ്രചരണാർത്ഥം ചെന്നൈയിലാണ് രൺബീർ ഇപ്പോൾ.

ഇവിടെ നടന്ന പത്രസമ്മേളനത്തിലാണ് ആലിയയെ കളിയാക്കി പറഞ്ഞ കമന്റിന് രൺബീർ മാപ്പ് പറഞ്ഞത്. തന്റെ അഭിപ്രായം കേട്ട് വിഷമം തോന്നിയവരോട് ക്ഷമ ചോദിക്കിക്കുന്നതായി രൺബീർ പറഞ്ഞു. "ആദ്യമായി,ഞാൻ എന്റെ ഭാര്യയെ ഒരുപാട് സ്നേഹിക്കുന്നു. തമാശയായി മാറാതെ പോയ ഒരു തമാശയായിരുന്നു അത്. എന്റെ ഉദ്ദേശം കളിയാക്കൽ ആയിരുന്നില്ല.ഞാൻ പിന്നീട് ആലിയയോട് അതിനെക്കുറിച്ച് സംസാരിച്ചു, അവൾ അത് ചിരിച്ചു തള്ളി. എന്റെ വാക്കുകളിൽ വിഷമിച്ചവരോട് ഞാൻ ക്ഷമ ചോദിക്കുന്നു" രൺബീർ പറഞ്ഞു. അടുത്തിടെ രൺബീർ കപൂറും ആലിയ ഭട്ടും ബ്രഹ്മാസ്ത്ര സംവിധായകൻ അയാൻ മുഖർജിയും ഒരു യൂട്യൂബ് ലൈവിൽ ഒന്നിച്ചു പങ്കെടുത്തിരുന്നു. സെഷനിൽ, ആലിയ പ്രമോഷനുകളെക്കുറിച്ചും മറ്റും സംസാരിച്ചിരുന്നു. ഇതിനിടയിലാണ് രൺബീർ ആലിയയുടെ നിറ വയർ ചൂണ്ടി കളിയാക്കി പറഞ്ഞത്. ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. ഒരു തമാശ പറഞ്ഞതാണെന്ന് അപ്പോൾ തന്നെ രൺബീർ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends