Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേസിനെ സംബന്ധിച്ച് അനുകൂലിക്കാനോ പ്രതികൂലിക്കാനോ നമ്മളില്ല.. രണ്ട് പേരുടേയും കൂടെ ഒരേ കാലഘട്ടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുള്ളതാണ്.. രണ്ട് പേരും എനിക്ക് വേണ്ടപ്പെട്ടവരാണ്... തുറന്ന് പറഞ്ഞ് കൊച്ചുപ്രേമന്‍

25 AUGUST 2022 08:49 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ പ്രതിപട്ടികയിൽ ദിലീപ് എത്തിയതോടെ സിനിമ മേഖലയിൽ നിന്നും പലരും അനുകൂലിച്ചും വിമർശിച്ച് കൊണ്ടും രംഗത്തെത്തിയിരുന്നു. 2017 ഫെബ്രുവരി 17ന് സംഭവിച്ച ക്രൂരതയിൽ ദിലീപ് എട്ടാം പ്രതിയാണ്. ഇപ്പോഴിതാ കേസില്‍ പ്രതികരണവുമായി എത്തുകയാണ് നടന്‍ കൊച്ചുപ്രേമന്‍.

കൊച്ചുപ്രേമന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു..

ദിലീപ് കേസില്‍ ഞാനൊരു അഭിപ്രായപ്രകടനവും നടത്തിയിട്ടില്ല. നിങ്ങളിപ്പോള്‍ പറഞ്ഞപ്പോഴാണ് സത്യം പറഞ്ഞാല്‍ ഞാന്‍ അറിയുന്നത്. ഞാന്‍ അങ്ങനെ ആരുടെ സൈഡും പറഞ്ഞിട്ടില്ല. പിന്നെ ദിലീപുമായിട്ട് ഒരുപാട് പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പടങ്ങള്‍ ചെയ്തിട്ടുള്ളത് ദിലീപും ജയറാമും ആയിട്ടാണ്. അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിലേ ഉള്ളൂ. അല്ലാതെ കേസുമായി ബന്ധപ്പെട്ട് നമ്മള്‍ ഒന്നും പറഞ്ഞിട്ടില്ല. കാരണം രണ്ട് പേരും നമുക്ക് വേണ്ടപ്പെട്ടവരാണ്. അതുകൊണ്ട് ആരുടെ സൈഡ് പറയണം എന്നോ അങ്ങനെ ഒരു കാര്യം ഞാന്‍ പറഞ്ഞിട്ടില്ലേ ഇല്ല എന്നുള്ളതാണ് സത്യം. ആരും എന്നോട് ചോദിച്ചിട്ടുമില്ല. ദിലീപ് അനുകൂലി എന്ന് പറയാന്‍ പറ്റില്ല. കേസിനെ സംബന്ധിച്ച് അനുകൂലിക്കാനോ പ്രതികൂലിക്കാനോ നമ്മളില്ല. രണ്ട് പേരുടേയും കൂടെ ഒരേ കാലഘട്ടത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുള്ളതാണ്. രണ്ട് പേരും എനിക്ക് വേണ്ടപ്പെട്ടവരാണ്. അതിജീവിതക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. നല്ല കളിയും ചിരിയുമായൊക്കെ ആദ്യകാലത്ത് ഞങ്ങള്‍ ഒരേ കാലഘട്ടത്തിലാണ് സിനിമയിലേക്ക് വന്നത് എന്ന് തോന്നുന്നു.

ഞാന്‍ കുറച്ച് സീനിയറായിരിക്കാം. എങ്കിലും നല്ല വേഷങ്ങള്‍ കൂടുതല്‍ ചെയ്യാന്‍ തുടങ്ങിയ സമയത്താണ് ഇവരെല്ലാം വരുന്നത്. കാവ്യ മാധവനായിട്ടാണെങ്കിലും മഞ്ജു വാര്യര്‍ ആയിട്ടാണെങ്കിലും നവ്യ നായരായിട്ടാണെങ്കിലും അതിജീവിതയായിട്ടാണെങ്കിലും അവരൊക്കെ ഒരേ കാലഘട്ടത്തില്‍ നമ്മുടെ കൂടെ സഹകരിച്ച് പോന്നതാണ്. അതുകൊണ്ട് ഇക്കാര്യങ്ങള്‍ ഒക്കെ വന്നാല്‍ സൂക്ഷിച്ച് വേണം നമ്മള്‍ കൈകാര്യം ചെയ്യാന്‍. നമ്മള്‍ ആരുടെ പക്ഷം ചേര്‍ന്നിട്ട് കാര്യമില്ല. അങ്ങനെ വന്നിട്ടുണ്ടെങ്കില്‍ എങ്ങനെയാണ് എന്നൊന്നും എനിക്കറിയില്ല. എന്നെ ആരും വിളിച്ച് ചോദിച്ചിട്ടുമില്ല. ഇനി ആയാലും അങ്ങനെ തന്നെ. ജയിച്ചാലും തോറ്റാലും ഒക്കെ നമ്മള്‍ നമ്മുടേതായിട്ടുള്ള ഭാഗത്തെ നില്‍ക്കു. എനിക്ക് സിനിമ സൗഹൃദങ്ങള്‍ വളരെ കുറവാണ്. ഏറ്റവും കൂടുതല്‍ കൊച്ചിയിലാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും അത് കഴിഞ്ഞാല്‍ നമ്മള്‍ തിരുവനന്തപുരത്തേക്ക് പോരും. സിനിമയില്‍ കൊച്ചി, തിരുവനന്തപുരം ലോബി ഉണ്ട് എന്നുള്ളത് സത്യമാണ്. അതില്‍ അതിശയം എന്ന് പറഞ്ഞാല്‍ നമ്മളിവിടുന്ന് തിരുവനന്തപുരത്തുകാര്‍ എറണാകുളത്ത് ചെന്ന് അവര്‍ക്ക് സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കുന്ന ആള്‍ക്കാരുണ്ട്. അങ്ങനെ വരുമ്പോള്‍ നമുക്ക് അതിനോടൊന്നും പൊരുത്തപ്പെടാന്‍ കഴിയില്ല.

ആകെപ്പാടെ നമ്മള്‍ പോകുന്നത് അമ്മയുടെ മീറ്റിംഗിനാണ്. നമ്മള്‍ പോകുന്നു ഒപ്പിടുന്നു പറയാനുള്ളത് കേള്‍ക്കുന്നു തിരിച്ചുവരുന്നു. അല്ലാതെ നമ്മുടേതായ അഭിപ്രായങ്ങള്‍ പറയാന്‍ പറ്റില്ല. പറ്റിയാലും ഞാന്‍ അതിന് മുതിരാറില്ല. നമുക്ക് ചെറുതായി തട്ടിയും മുട്ടിയും പോണം എന്നേ ഉള്ളൂ. സിനിമാക്കാരെ പറ്റി പറഞ്ഞ് കഴിഞ്ഞാല്‍ പെട്ടെന്ന് സ്‌പ്രെഡ് ആകും. അത് നമ്മുടെ പ്രൊഫഷനെ ബാധിക്കും എന്നുള്ളത് കൊണ്ട് തന്നെയാണ്. അഭിനയമാണല്ലോ നമ്മുടെ ജീവിതം. നമ്മള്‍ ഇത് കൊണ്ടാണ് ജീവിക്കുന്നത്. ആരുടെ സൈഡും പറഞ്ഞിട്ട് കാര്യമില്ല. അങ്ങ് പോട്ടെ. അമ്മ സംഘടന എന്റെ രീതിയാണ് പിന്തുടരുന്നത്. ആരുടെ സൈഡും നമുക്ക് വ്യക്തമായി പറയാനൊക്കില്ല. കാരണം രണ്ട് സൈഡിലുള്ളവരും അമ്മയില്‍ ഉള്ളവരാണ്. അപ്പോള്‍ വ്യക്തമായി ഒരു സൈഡ് പിടിച്ച് പറയാന്‍ പറ്റില്ല. ഇത് പിന്നെ കാലാകാലങ്ങളായിട്ട് മീടു പരിപാടി പണ്ട് കാലങ്ങളിലും ഉണ്ട്. പക്ഷെ ഇപ്പോള്‍ ടെലിവിഷന്‍ ഒക്കെ വന്നത് കൊണ്ടാണ് എസ്റ്റാബ്ലിഷ് ആകുന്നത്. പ്രത്യേകിച്ച് സിനിമാക്കാരുടെ കാര്യമായത് കൊണ്ട്. ഇതിനേക്കാള്‍ അപ്പുറമായിട്ടുള്ള കാര്യങ്ങള്‍ പട്ടണങ്ങളിലും നാട്ടുമ്പുറങ്ങളിലും നടക്കുന്നുവെന്നും താരം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (4 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (4 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (5 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (5 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (5 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (6 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (11 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (12 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (12 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (12 hours ago)

Malayali Vartha Recommends