വിവാഹം കഴിക്കണമെന്ന് എന്നോട് പറഞ്ഞവരുണ്ട്... അതുപോലെ വിവാഹം കഴിച്ചില്ലെങ്കിലും മകനുമൊത്ത് സന്തോഷമായി ജീവിക്കാമല്ലോ എന്നു പറഞ്ഞവരുമുണ്ട്... ഇവയിൽ ഏതാണ് ഞാൻ സ്വീകരിക്കേണ്ടത്... ആദ്യമായി വിവാഹവാർത്തകളെ കുറിച്ച് മേഘ്ന രാജ്

വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മേഘ്ന രാജ്. താരത്തിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണവാർത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകം കേട്ടത്. ചിരഞ്ജീവി മരിക്കുമ്പോൾ ഗർഭിണി ആയിരുന്നു മേഘ്ന. അതുകൊണ്ട് തന്നെ ആ വേദനയുടെ ആഴം വലുതായിരുന്നു. ഒക്ടോബർ 22നാണ് മേഘ്നയ്ക്ക് കുഞ്ഞ് പിറന്നത്. ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്. ഇതിനിടയിൽ മേഘ്ന പുനഃർവിവാഹിത ആകാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് മേഘ്ന. വിവാഹം കഴിക്കണമെന്ന് എന്നോട് പറഞ്ഞവരുണ്ട്. അതുപോലെ വിവാഹം കഴിച്ചില്ലെങ്കിലും മകനുമൊത്ത് സന്തോഷമായി ജീവിക്കാമല്ലോ എന്നു പറഞ്ഞവരുമുണ്ട്. ഇവയിൽ ഏതാണ് ഞാൻ സ്വീകരിക്കേണ്ടത്. ചുറ്റുമുള്ളവർ എന്തുപറഞ്ഞാലും സ്വന്തം മനസ് പറയുന്നതാണ് കേൾക്കേണ്ടതെന്ന് ചീരു പറയാറുണ്ട്. രണ്ടാം വിവാഹത്തേക്കുറിച്ചൊരു ചോദ്യം ഞാൻ ഇതുവരെ സ്വയം ചോദിച്ചിട്ടില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണമെന്നാണ് ചീരു പോയപ്പോൾ ഇവിടെ അവശേഷിപ്പിച്ച കാര്യം. അതുകൊണ്ട് നാളെ എന്ത് സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ലെന്നും പറയുകയാണ് മേഘ്ന.
https://www.facebook.com/Malayalivartha

























