എന്നെ കാണാതായെന്ന് ചില പോസ്റ്റുകള്‍ കണ്ടു.. പേടിക്കേണ്ട.. ഞാന്‍ ജീവനോടെയുണ്ട്! നമ്മളുടെ വെടിവെപ്പിന് ഇടയിലേക്ക് മറ്റുള്ളവരെ വലിച്ചിടരുത്.. ഒറ്റയ്ക്ക് ഒറ്റയ്ക്ക് വാടാ, ഇതില്‍ ഒന്നുമില്ലാത്ത പെണ്ണുങ്ങളെ എന്തിനാ വെറുതെ ഇതിലോട്ട് വലിച്ച് ഇഴയ്ക്കുന്നത്; റോബിനോട് പരസ്യമായി വെല്ലുവിളിച്ച് സൂരജ്

ദിവസങ്ങൾക്ക് മുൻപായിരുന്നു ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ താനൊരാളുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് താനിപ്പോൾ കമ്മിറ്റടാണെന്നും വരുന്ന ഫെബ്രുവരിയിൽ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നും അറിയിച്ചത്. മാത്രമല്ല ആരാണ് തന്റെ ഭാവി വധുവെന്നും റോബിൻ പരസ്യപ്പെടുത്തിയിരുന്നു. റോബിനെ ഇന്റർവ്യൂ ചെയ്ത് വൈറലായ ആരതി പൊടിയെയാണ് താൻ വിവാഹം ചെയ്യാൻ പോകുന്നത് എന്നാണ് റോബിൻ വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം റോബിന്‍ ആരതിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് മൈന്‍, ഇറ്റ്‌സ് ഒഫീഷ്യല്‍ എന്ന് കുറിച്ചിരുന്നു. ഇതിന് പിന്നാലെ ട്രൂ ലബ്ബ് മൈ ഫൂട്ട് എന്ന് സൂരജ് സ്റ്റോറി പങ്കുവച്ചിരുന്നു. ഇത് റോബിനെ ഉദ്ദേശിച്ചാണെ്ന്നായിരുന്നു ആരാധകരുടെ വാദം. പിന്നാലെ റോബിന്‍ കോട്ടൂരണോ എന്ന് തന്റെ സ്‌റ്റോറിയിലൂടെ ചോദിച്ചിരുന്നു. ഇതും വൈറലായി മാറിയിരുന്നു. എന്നാൽ ഇപ്പോഴും റോബിന്റെ ആരാധകരും ദില്‍ഷയുടെ സുഹൃത്തായ സൂരജും തമ്മിലുള്ള പ്രശ്‌നങ്ങളും തുടരുകയാണ്. കഴിഞ്ഞ ദിവസം പേരെടുത്ത് പറയാതെ സൂരജും റോബിനും പങ്കുവച്ച സ്‌റ്റോറികള്‍ സോഷ്യല്‍ മീഡിയയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ സൂരജിന്റെ പുതിയ സ്റ്റോറിയും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
എന്നെ കാണാതായെന്ന് ചില പോസ്റ്റുകള്‍ കണ്ടു. പേടിക്കേണ്ട. ഞാന്‍ ജീവനോടെയുണ്ട്. ഇന്നലെ ചില ജോലിത്തിരക്കിലായിരുന്നു. അതിനാല്‍ അപ്പ്‌ഡേറ്റുകള്‍ ഫോളോ ചെയ്യാന്‍ പറ്റിയില്ല. ഞാന്‍ നോക്കിയിട്ട് പറയാം എന്നാണ് റോബിന്റെ ആദ്യത്തെ സ്‌റ്റോറി. മിസ്റ്റര്‍ കോട്ടൂരിയും ഗ്യാങും എനിക്കെതിരെ എന്തോ കൊണ്ടു വന്നുവെന്ന് മനസിലായി. സത്യത്തില്‍ ഞാന്‍ ഇതിലും കൂടുതലാണ് പ്രതീക്ഷിച്ചത്. ടെന്‍ എക്‌സ് ആര്‍മി മറ്റുള്ളവരില്‍ നിന്നും സഹായം ചോദിക്കാന്‍ മാത്രം ദുര്‍ബലരാണോ? നിങ്ങളോട് ദയ തോന്നുന്നു. പണിയെടുക്കൂ. കൂടുതല്‍ എക്‌സ്‌ക്ലൂസീവ് സ്റ്റഫുകളുമായി വാ. ഒരുപാട് പേര്‍ കാത്തിരിക്കുന്നുണ്ട്. യൂട്യൂബേഴ്‌സും ഞാനുമൊക്കെ കാത്തിരിക്കുകയാണെന്നും സൂരജ് പറയുന്നു. ഒരു രണ്ട് മാസം മുമ്പേ പറഞ്ഞ ഒരു രണ്ട് മൂന്ന് പ്രൈവറ്റ് വോയ്‌സ് മെസേജും കൂടെ എടുക്കട്ടേ ചേട്ടന്മാരേ? അത് ലൂക്കാക്കി സ്‌റ്റോറി ആക്കൂ. പിന്നെ വേറെ ഒരു സംശയം. എന്തിനാണ് നിങ്ങള്‍ ഇങ്ങനെ കഷ്ടപ്പെട്ട് പ്രൈവറ്റ് വോയ്‌സ് ലീക്ക് ആക്കുന്നത്. ഞാന്‍ തന്നെ നേരിട്ട് വന്നു പറയുന്നത് അല്ലേ നല്ലതെന്നും സൂരജ് ചോദിക്കുന്നുണ്ട്. അതാകുമ്പോള്‍ പ്രൈവറ്റ് വോയ്‌സ് ലീക്കാക്കുന്ന നാണം കെട്ട പരിപാടി നിങ്ങള്‍ക്ക് നിര്‍ത്താമല്ലോ. ദയവ് ചെയ്ത് മറ്റൊന്നും ധരിക്കരുത്. ഞാന്‍ സഹായിക്കാന്‍ ശ്രമിക്കുകയാണെന്നും സൂരജ് തമാശയായി പറയുന്നുണ്ട്. ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. വീണ്ടും പറയുകയാണ്. എന്റെ വാക്കുകള്‍ എന്റേത് മാത്രമാണ്. എന്റെ സുഹൃത്തുക്കളും അഭ്യുദയകാംഷികളും പറയുന്നത് അനുസരിച്ച് ഞാനൊന്നും ചെയ്യാറില്ല. സ്വന്തം വീട്ടുകാര്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ല അപ്പോഴാ...എന്നും സൂരജ് കുറിക്കുന്നു. എനിക്ക് എന്റേതായ വ്യക്തിത്വവും ചിന്താശേഷിയുമുണ്ട്. അത് വച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. നമ്മളുടെ വെടിവെപ്പിന് ഇടയിലേക്ക് മറ്റുള്ളവരെ വലിച്ചിടരുത്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് വാടാ, ഇതില്‍ ഒന്നുമില്ലാത്ത പെണ്ണുങ്ങളെ എന്തിനാ വെറുതെ ഇതിലോട്ട് വലിച്ച് ഇഴയ്ക്കുന്നതെന്നും സൂരജ് പറയുന്നുണ്ട്. എന്നാൽ സൂരജിന്റെ ഈ സ്റ്റോറിക്ക് റോബിന്‍ ഇതുവരേയും മറുപടി നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha

























