ഈ ക്യൂട്ട്‌നെസ് പ്രതീക്ഷിച്ചതിലും അപ്പുറമാണ്; ഈ നിമിഷം സ്വപ്‌നസമാനമാണ്; ധീരയായ അമ്മ സോനം കപൂറിനേയും സ്‌നേഹസമ്പന്നയായ അച്ഛന്‍ ആനന്ദ് അഹൂജയേയും ഞാന്‍ സ്‌നേഹിക്കുന്നു; ബോളിവുഡ് താരം സോനം കപൂറിന്റെ കുഞ്ഞിനെ കണ്ട സന്തോഷത്തിൽ സഹോദരി റിയ

ബോളിവുഡ് താരം സോനം കപൂർ അമ്മയായി. കഴിഞ്ഞ ശനിയാഴ്ചയാണ് ഒരു ആണ്‍കുഞ്ഞ് സോനത്തിനും . ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും പിറന്നത്. കുഞ്ഞ് ഉണ്ടായപ്പോൾ ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെയാണ്. ''തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി.
ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'എന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ്. കുഞ്ഞിനെ ആദ്യമായി കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് സോനത്തിന്റെ സഹോദരി റിയ കപൂര്‍ രംഗത്ത് വന്നിരിക്കുകയാണ്. കുഞ്ഞിനെ കണ്ട് കണ്ണുകൾ നിറഞ്ഞ റിയയെ ചിത്രങ്ങളില്‍ കാണുവാൻ സാധിക്കുന്നുണ്ട് . റിയ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാണ്. 'റിയ മാസി ഓക്കെയല്ല.
ഈ ക്യൂട്ട്‌നെസ് പ്രതീക്ഷിച്ചതിലും അപ്പുറമാണ്. ഈ നിമിഷം സ്വപ്‌നസമാനമാണ്. ധീരയായ അമ്മ സോനം കപൂറിനേയും സ്‌നേഹസമ്പന്നയായ അച്ഛന്‍ ആനന്ദ് അഹൂജയേയും ഞാന്‍ സ്‌നേഹിക്കുന്നു. പുതിയ മുത്തശ്ശി സുനിതാ കപൂറിനേയും പ്രത്യേകം പരാമര്‍ശിക്കുന്നു' - എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
എന്തായാലൂം മുത്തച്ഛനായതിന്റെ സന്തോഷത്തിലാണ് അനില്‍ കപൂർ. മലൈക അറോറ, കരിഷ്മ കപൂര്‍, അമൃത അറോറ തുടങ്ങിയവർ സോനത്തിനും ആനന്ദിനും ആശംസ അറിയിച്ചു രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha

























