വിവാഹമോചനം ദുരന്തമല്ല.. സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം.. സ്നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്.. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ല! വിവാഹ മോചനത്തെക്കുറിച്ച് അനുശ്രീയുടെ പോസ്റ്റ്.. വൈറലായതോടെ പോസ്റ്റ് അപ്രതീക്ഷിതം

സിനിമ-സീരിയല്‍ ലോകത്തേയ്ക്ക് തന്റെ ചെറിയ പ്രായത്തിലാണ് അനുശ്രീ എത്തുന്നത്. അനുശ്രീ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പ്രകൃതിയെന്നാണ് സീരിയല്‍ ലോകത്ത് താരം അറിയപ്പെടുന്നത്. നാലാം വയസ്സുമുതലാണ് അഭിനയം തുടങ്ങിയത്. ഓമനത്തിങ്കള്‍ പക്ഷി ദേവീമാഹാത്മ്യം, ശ്രീ മഹാഭാഗവതം, പാദസരം, എഴുരാത്രികള്‍, അമല തുടങ്ങിയ പരമ്പരകളിലാണ് ആദ്യ കാലത്ത് അഭിനയിച്ചത്. 15ാം വയസ്സിലാണ് ആദ്യമായി ലീഡ് റോളില്‍ ഏഴുരാത്രികള്‍ എന്ന പരമ്പരയില്‍ അഭിനയിച്ചത്. അമലയിലെ ശീതള്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയിലെ ശ്രീദേവി എന്ന കഥാപാത്രമാണ് അനുശ്രീയ്ക്ക് ഇത്രമാത്രം പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തത്.
അനുശ്രീയെന്ന പ്രകൃതിയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ക്യാമറമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു. ഈയ്യടുത്തായിരുന്നു ഇരുവര്‍ക്കും മകന്‍ ജനിച്ചത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് അനുശ്രീയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇപ്പോള്‍ ഡിലീറ്റ് ചെയ്തിരിക്കുന്ന പോസ്റ്റില്‍ പറഞ്ഞിരുന്നത് വിവാഹ മോചനത്തെക്കുറിച്ചായിരുന്നുവെന്നത് ആരാധകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ആ പോസ്റ്റ് ഇങ്ങനെയായിരുന്നു.. വിവാഹമോചനം ദുരന്തമല്ല. സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം. സ്നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ലെന്നുമായിരുന്നു അനുശ്രീ പങ്കുവച്ചിരുന്ന പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഒരു ക്വാട്ടാണ് താരം പങ്കുവച്ചത്. ഇതിനൊപ്പം തന്നെ അതൊരു മിഥ്യയായിരുന്നു എന്ന് വിശ്വസിക്കുന്നതിന്റെ വേദനയേക്കാളും ചെറുതാണ് സത്യം അംഗീകരിക്കുന്നതിന്റെ വേദനയെന്നും അനുശ്രീ കുറിക്കുകയും ചെയ്തിരുന്നു. പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. അതേസമയം, പതിവില്‍ നിന്നും വ്യത്യസ്തമായി കമന്റ് ബോക്സ് ഓഫാക്കിയായിരുന്നു അനുശ്രീ ഡിവോഴ്സിനെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയത്. ഇതും ആരാധകര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പ്രൊഫൈലില്‍ ഈ പോസ്റ്റ് കാണാന്‍ സാധിക്കുന്നില്ല.
https://www.facebook.com/Malayalivartha

























