ബനാറസി സില്‍ക്കിലുള്ള ഔട്ട്ഫിറ്റ്! അതീവസുന്ദരിയായി നവ്യ നായർ... ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായർ. 'നന്ദനം' എന്ന ചിത്രത്തിലൂടെയാണ് നവ്യ കുടുംബ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നവ്യ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് നവ്യ നായരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ. ചിത്രങ്ങളിൽ അതിസുന്ദരിയായാണ് നവ്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബനാറസി സില്‍ക്കിലുള്ള ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. സോള്‍ട്ട് സ്റ്റുഡിയോ ആണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. ആർ എൻ രാഖിയാണ് സ്റ്റൈലിസ്റ്റ്. സിജൻ ആണ് മേയ്ക്കപ്പ്. നവ്യ തന്റെ ഫിറ്റ്‌നസ് വീഡിയോകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന ചിത്രത്തിലൂടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം നവ്യ അഭിനയരംഗത്ത് തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha

























