ഷാജി കൈലാസ് എന്ന സംവിധായകനെ ആദ്യം തിരിച്ചറിഞ്ഞത് അമ്മയായിരുന്നു... മകന്റെ സ്വപ്നത്തിനനുസരിച്ച് വിടാൻ തയ്യാറായതും അമ്മ തന്നെ... ആനിയെ വിവാഹം കഴിക്കാൻ ഷാജി കൈലാസിന് ധൈര്യവും സമ്മതവും നൽകിയതും അമ്മ തന്നെയായിരുന്നു.. തന്റെ കൂടെയുണ്ടായിരുന്ന ആ ബലം നഷ്ടമായിരിക്കുന്നു.. സംവിധായകൻ ഷാജി കൈലാസിന്റെ മാതാവ് അന്തരിച്ചു; അപ്രതീക്ഷിത മരണവാർത്തയിൽ ദുഃഖം താങ്ങാനാകാതെ കുടുംബം; ആദരാഞ്ജലികളുമായി സിനിമാ ലോകം

മലയാളികളുടെ പ്രിയപ്പെട്ട മാസ് സംവിധായകനാണ് ഷാജി കൈലാസ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കടുവ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഷാജി കൈലാസ് ഇനി സിനികയിൽ സജീവമാകുകയാണ്. ഇപ്പോഴിതാ വളരെ ഞെട്ടിക്കുന്ന അപ്രതീക്ഷിതമായ ദുഃഖവർത്തയാണ് ഷാജി കൈലാസിന് സംഭവിച്ചിരിക്കുന്നത്. ഷാജി കൈലാസിന്റെ മാതാവ് ജാനകിയമ്മ നിര്യാതയായി. 89 വയസായിരുന്നു. ജാനകിയമ്മയുടെ നിര്യാണത്തിൽ ആദരാഞ്‌ജലികൾ അർപ്പിച്ചുകൊണ്ട് ചലച്ചിത്ര പ്രവർത്തകർ ഉൾപ്പടെയുള്ളവർ എത്തുന്നുണ്ട്. അമ്മയുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഫേസ്‌ബുക്കിൽ കുറിച്ചു.
"https://www.facebook.com/Malayalivartha

























