മറ്റൊരാളാണ് ഈ ഫോട്ടോ എനിക്ക് അയച്ചു തന്നത്... എല്ലാവരും എനിക്ക് വന്ന മാറ്റം മാത്രമായിരിക്കും ശ്രദ്ധിച്ചത് എന്ന് തോന്നുന്നു... മമ്മൂക്ക ഇപ്പോഴും മധുര പതിനേഴിലാണ്.. മണ്ണിലാകെ നിന്റെ മന്ദഹാസം കണ്ടു ഞാന്‍.. ശ്വേത പങ്കുവെച്ച ഓർമ്മ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ..

ചുരുക്കം സിനിമകളില്‍ മാത്രമേ ഒന്നിച്ച് അഭിനയിച്ചിള്ളുവെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട ജോഡികളാണ് മമ്മൂട്ടിയും ശ്വേത മേനോനും. ഇതില്‍ പ്രേക്ഷകരുടെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന സിനിമയാണ് അനശ്വരം. ഇപ്പോഴിതാ അനശ്വരത്തിന്റെ സമയത്ത് മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശ്വേത മേനോന്‍. അടുത്തിടെ അമ്മയുടെ മീറ്റിങ്ങിനിടയില്‍ എടുത്ത ചിത്രവും ശ്വേത ഇതിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഓർമ പുതുക്കി ശ്വേത മേനോൻ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
"മറ്റൊരാളാണ് ഈ ഫോട്ടോ എനിക്ക് അയച്ചു തന്നത്. എല്ലാവരും എനിക്ക് വന്ന മാറ്റം മാത്രമായിരിക്കും ശ്രദ്ധിച്ചത് എന്ന് തോന്നുന്നു. മമ്മൂക്ക ഇപ്പോഴും മധുര പതിനേഴിലാണ്. മണ്ണിലാകെ നിന്റെ മന്ദഹാസം കണ്ടു ഞാന്‍. അതേ ചിരി, അനശ്വരം,’ എന്നാണ് ശ്വേത ചിത്രത്തിനൊപ്പം കുറിച്ചത്. ചിത്രം ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ജോമോന്റെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ ചിത്രമാണ് അനശ്വരം. ചിത്രത്തിന്റെ രചന ടി എ റസാഖിന്റേതാണ്. ഇന്നസെന്റ്, കുതിരവട്ടം പപ്പു, ശങ്കരാടി, സുകുമാരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. പി.കെ. ഗോപി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ഇളയരാജ ആണ്.
https://www.facebook.com/Malayalivartha

























