പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ആയിരിക്കും ഞാന്‍ ഈ ചിത്രത്തില്‍ എത്തുക... ഒരു അഭിനേതാവ് എന്ന നിലയില്‍ സ്വന്തം പരിധികളെ ലംഘിക്കാന്‍ ഇത് എന്നെ സഹായിക്കും! സ്ത്രീയുടെ ലുക്കിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത രീതിയിൽ കിടിലൻ മേക്കോവറില്‍ എത്തിയ ഈ നടനെ മനസ്സിലായോ? ഞെട്ടിത്തരിച്ച് ആരാധകർ

സിനിമയിൽ പടി പടിയായി കരിയർ ഉയർത്തിക്കൊണ്ടുവന്ന നടനാണ് നവാസുദ്ദീൻ സിദ്ദിഖി. ഉത്തർപ്രദേശിലെ ബുധാനയിൽ സാധാരണ കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. ഇപ്പോഴിതാ അഭിനയജീവിതത്തില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത ഒരു വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് താരം. ഒരു സ്ത്രീയുടെ ലുക്കിലാണ് നവാസുദ്ദീന്‍ കഴിഞ്ഞ ദിവസം പുറത്തെത്തിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. നവാഗതനായ അക്ഷത് അജയ് ശര്‍മ്മ സംവിധാനം ചെയ്യുന്ന ഹഡ്ഡി എന്ന ചിത്രത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള മേക്കോവര്‍ ഉള്ളത്.
റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഹഡ്ഡി. മോഷന്‍ പോസ്റ്റര്‍ പുറത്തെത്തിയപ്പോള്‍ ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും തനിക്കുള്ള പ്രതീക്ഷകളും നവാസുദ്ദീന്‍ പങ്കുവച്ചിരുന്നു. വ്യത്യസ്തവും രസകരവുമായ ധാരാളം കഥാപാത്രങ്ങളെ ഞാന്‍ ഇതുവരെ അവതരിപ്പിച്ചു അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും ഇത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ ആയിരിക്കും ഞാന്‍ ഈ ചിത്രത്തില്‍ എത്തുക. ഒരു അഭിനേതാവ് എന്ന നിലയില്‍ സ്വന്തം പരിധികളെ ലംഘിക്കാന്‍ ഇത് എന്നെ സഹായിക്കും, നവാസുദ്ദീന്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























