ഗ്ലാമറസ് ലുക്കില്‍ എസ്തര്‍ അനില്‍.... ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാകുന്നത്

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നുവന്ന് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തര്‍ അനില്‍. ദൃശ്യം എന്ന ചിത്രത്തില്‍ അഭിനയിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമകള്‍ക്ക് പുറമെ ഫോട്ടോഷൂട്ടുകളിലൂടെയും താരം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് എസ്തര്‍.
ഇപ്പോള്‍ ഇതാ എസ്തര്‍ ഏറ്റവും ഒടുവിലായി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഹവായിയന്‍ സ്‌റ്റൈലില്‍ എത്തിയിരിക്കുന്ന എസ്തറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ദൃശ്യം തമിഴില്‍ പാപനാശം എന്ന പേരിലും അതേ പേരില്‍ തെലുങ്കില്‍ റീമേക്ക് ചെയ്തപ്പോഴും എസ്തര്‍ തന്നെയായിരുന്നു ആ കഥാപാത്രത്തിന് ജീവന്‍ നല്‍കിയത്. അഭിനയവും മോഡലിങും ഒരുപോലെയാണ് താരം മുന്നോട്ട് കൊണ്ടുപോകുന്നത്. ഗ്ലാമറസ് ലുക്കില്‍ വന്ന് പലപ്പോഴും ആരാധകരെ ഞെട്ടിക്കാറുണ്ട് എസ്തര്‍.
https://www.facebook.com/Malayalivartha

























