വീണ്ടുമൊരു വിവാഹം കഴിക്കുമോ... വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി മേഘ്‌ന

അഭിനയ രംഗത്തേക്ക് വീണ്ടും സജീവമാവുകയാണ് മേഘ്‌ന രാജ്. ഇതിനകം രണ്ട് സിനിമകള്‍ മേഘ്‌ന പൂര്‍ത്തിയാക്കി കഴിഞ്ഞു. അപ്രതീക്ഷിതമായി തന്നെ നടുക്കിയ ഭര്‍ത്താവിന്റെ വിയോഗത്തില്‍ നിന്നും മെല്ലെ കരകയറുകയാണ് മേഘ്‌ന ഇപ്പോള്‍. ചിരഞ്ജീവിയുടെ മരണവും പുതിയ കുഞ്ഞിന്റെ ജനനവും കാരണം അഭിനയലോകത്ത് നിന്ന് വിട്ടുനിന്ന താരം ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.
ഇതിനകം രണ്ട് സിനിമകള്‍ മേഘ്‌ന പൂര്‍ത്തിയാക്കി കഴിഞ്ഞു. അഭിനയ രംഗത്ത് വീണ്ടും സജീവമാകുമ്‌ബോഴും വ്യക്തിപരമായ ചോദ്യങ്ങളാണ് മേഘ്‌ന നേരിടുന്നത്. വീണ്ടുമൊരു വിവാഹം കഴിക്കുമോ എന്നറിയാനാണ് എല്ലാവര്‍ക്കും താത്പര്യം.അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി മേഘ്‌ന നല്‍കിയിരുന്നു.
ഒരു വിഭാഗം ആളുകള്‍ തന്നോട് വിവാഹം കഴിക്കാന്‍ ഉപദേശിക്കുന്നുണ്ടെന്നും മറ്റൊരു വിഭാഗം മകനോടൊപ്പം സന്തോഷമായി ജീവിക്കാനാണ് പറയുന്നതെന്നും താരം പറയുന്നു. ഇവരില്‍ ആര് പറയുന്നത് കേള്‍ക്കണമെന്നാണ് നിങ്ങള്‍ പറയുന്നത്. ആര് എന്ത് പറയുന്നു എന്നത് ചിന്തിക്കാതെ സ്വന്തം ഹൃദയത്തെ കേള്‍ക്കാനായിരുന്നു ചിരഞ്ജീവി എന്നോട് എപ്പോഴും പറഞ്ഞിരുന്നത്.
വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഞാന്‍ എന്നോട് ഇതുവരെ സ്വയം ചോദിച്ചിട്ടില്ല. മേഘ്‌ന പറഞ്ഞു.2020 ജൂണ്‍ 7നാണ് മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുന്നത്. ഈ സമയത്ത് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന.
https://www.facebook.com/Malayalivartha

























