ജഗതിയെക്കാണാൻ ഓണസമ്മാനവുമായി വീട്ടിലേയ്ക്ക് ഓടിയെത്തി സുരേഷ് ഗോപി; കുറെ നേരം വീട്ടിൽ ചിലവഴിച്ച ശേഷം താരം ചെയ്തത് കണ്ടോ? ചിത്രം ഏറ്റെടുത്ത് ആരാധകർ

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ 'പാപ്പൻ' വിജയകരമായി പ്രദർശനം തുടരുകയാണ്. ജോഷി - സുരേഷ് ഗോപി കൂട്ടുകെട്ടിൽ എത്തിയ ചിത്രം 50 കോടി ക്ലബിൽ എത്തിയിരുന്നു. സുരേഷ്‌ഗോപിയും ഗോകുൽ സുരേഷും ആദ്യമായി ഒരുമിച്ച ചിത്രമാണിത്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ്, ഒ.ടി.ടി അവകാശം സീ 5 നെറ്റ്‌വർക്കാണ സ്വന്തമാക്കിയത്. റെക്കോർഡ് തുകയ്ക്കാണ് ചിത്രത്തിന്റെ അന്യസംസ്ഥാന വിതരണാവകാശം വിറ്റുപോയത്. അതേസമയം ഇപ്പോഴിതാ ജഗതിയെക്കാണാൻ വീട്ടിലേയ്ക്ക് ഓടിയെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടിലെയ്‌ക്കായിരുന്നു താരം ഓണക്കോടിയുമായി എത്തിയത്. ‘ജഗതി എന്ന അഭിനയ വിസ്മയം’ എന്ന പുസ്‌തക പ്രകാശനവും സുരേഷ് ഗോപി നിർവഹിച്ചു. രമേഷ് പുതിയമഠമാണ് പുസ്‌തകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പുസ്തകത്തെക്കുറിച്ച് സുരേഷ് ഗോപി ജഗതിക്ക് ഏതാനും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്‌തു. കുറെ നേരം വീട്ടിൽ ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.
https://www.facebook.com/Malayalivartha

























