Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷോൺ ജോർജിന് നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ഈ കേസിൽ ഷോൺ എന്തിനാണ് ഇടപെടുന്നത്? ദിലീപിന് വേണ്ടി ഡേർട്ടി ട്രിക്സ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമായ തെളിഞ്ഞ കാര്യമാണ്.. പ്രതികൾക്ക് വ്യാജ തെളിവുണ്ടാക്കാൻ സഹായം ലഭിക്കുന്നതിന് പിന്നിൽ പണം മാത്രമായിരിക്കില്ല.. സിനിമാ മേഖലയിലെ ചില ബന്ധങ്ങൾ കൂടിയാകാം.. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം ക്രൈബ്രാഞ്ച് നടത്തിയാൽ പല കാര്യങ്ങളും പുറത്ത് കൊണ്ടുവരാൻ സാധിക്കുമെന്ന് തുറന്നടിച്ച് അഡ്വ ടിബി മിനി

26 AUGUST 2022 06:58 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരൻ അനൂപിന് ഷോൺ വാട്സ് ആപ് സന്ദേശം അയച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയോടെ അന്വേഷണ സംഘം ഫോണിനായി ഷോണിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ അതിന് പിന്നാലെ പുറത്ത് വന്നത് നിസാരകാര്യങ്ങളൊന്നുമല്ലായിരുന്നു. ഇപ്പോഴിതാ 'ദിലീപിനെ പൂട്ടണം' എന്ന പേരിൽ വ്യാജ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് ഷോൺ ജോർജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ പ്രതികരിച്ച് അഡ്വ ടിബി മിനി.

അഡ്വ ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

'വ്യാജമായ ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കാര്യം പിസി ജോർജ് സമ്മതിച്ചല്ലോ. ഇനി എന്തൊക്കെ വ്യാജമായി ഉണ്ടാക്കിയെന്ന് കണ്ടറിയണം. കൃത്രിമ തെളിവുണ്ടാക്കാനായി എന്തൊക്കെ അവർ ചെയ്തിട്ടുണ്ടെന്ന കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ടാകും.നികേഷ് കുമാർ, പ്രമോദ് രാമൻ, ആഷിഖ് അബു തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി ഒരു വ്യാജ ഗ്രൂപ്പ് ഉണ്ടാക്കി ഗൂഢാലോചന നടത്തുമ്പോൾ സർക്കാരുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ ആളുകളെ കുടുക്കുന്നതുന് വേണ്ടി ഇവർ ഇത്തരത്തിലുള്ള വ്യാജമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടോയെന്നത് പ്രധാപ്പെട്ട കാര്യമാണ്'. 'ദിലീപിന് വേണ്ടി ഡേർട്ടി ട്രിക്സ് ഡിപ്പാർട്ട്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമായ തെളിഞ്ഞ കാര്യമാണ്. കാരണം ഒരുപാട് ഓൺലൈൻ ചാനലുകൾ ഇത്തരത്തിൽ ദിലീപിന് വേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നതാണ്. അതൊക്കെ ദിലീപ് പെയ്ഡ് ആണെന്ന് നമ്മുക്ക് കാണുമ്പോൾ തന്നെ മനസിലാകും. ഷോൺ ജോർജിന് നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ഈ കേസിൽ ഷോൺ എന്തിനാണ് ഇടപെടുന്നത്? ഷോൺ ജോർജിന്റെ ഓഫീസിൽ മറ്റ് ചില ആളുകൾ കൂടിയുണ്ട്. ഭരണകക്ഷിയുമായി ബന്ധപ്പെട്ട് നേരിട്ട് നിൽക്കുന്ന ചില ആളുകൾ കൂടി ഷോണിന്റെ വക്കീൽ ഓഫീസുമായി പ്രവർത്തിക്കുന്നുണ്ട്. ഇത് ഗൗരവത്തോടെയാണ് ഞാൻ കാണുന്നത്. 'കാരണം ഇതിനെയൊക്കെ ദുരുപയോഗം ചെയ്ത് ഈ കേസിനെ അട്ടിമറിക്കാൻ ശ്രമങ്ങൾ ഇത്തരം ആളുകൾ നടത്തിയിട്ടുണ്ടോയെന്നത് പരിശോധിക്കപ്പെടണം. എന്നാൽ അക്കാര്യത്തിലും ഇടപെടലുകൾ ഉണ്ടാകുമെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് സാധ്യത തുറന്നിട്ട് കൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ അത് സംബന്ധിച്ചൊന്നും ഇതുവരേയും അന്വേഷണം മുന്നോട്ട് പോയിട്ടില്ല'. 'മാത്രമല്ല മെമ്മറി കാർഡുമായി ബന്ധപ്പെട്ട കാര്യത്തിൽ കൃത്യമായി പരിശോധന ഫലം പുറത്ത് വന്നിട്ട് കൂടി അക്കാര്യത്തിൽ അന്വേഷണം നടത്താൻ ഇതുവരെ നീക്കം ഉണ്ടായിട്ടില്ല. നമ്മുക്കൊക്കെ ഇക്കാര്യത്തിൽ പറയാനെ സാധിക്കു. ഇടപെടൽ നടത്തേണ്ടത് നിയമസംവിധാനങ്ങളാണ്.ഒന്നുകിൽ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകൾ ഉണ്ടാകണം. അല്ലെങ്കിൽ കോടതി ഇടപെട്ട് അന്വേഷണം പ്രഖ്യാപിക്കണം'. 'കോടതിക്കെതിരെ അതിജീവിത ഹർജി ഫയൽ ചെയ്യുമ്പോൾ അതിജീവിതക്കെതിരെ കോടതിയുടെ ഭാഗത്ത് നിന്ന് ചില പരാമർശങ്ങൾ ഉണ്ടാകുകയും അത് ഏറ്റെടുത്ത് കൊണ്ട് മാധ്യമങ്ങൾ അടക്കം അതിജീവിതയെ ഒറ്റപ്പെടുത്തുന്ന നിലയിലായിരുന്നു കാര്യങ്ങൾ നടന്നത്. വീണ്ടും വീണ്ടും ആ കുട്ടിയെ പ്രയാസപ്പെടുത്തുന്ന കാര്യങ്ങളാണ് ഉണ്ടാകുന്നത്. അതിജീവിതകൾ മിണ്ടാതിരിക്കുമല്ലോ, അതാണ് അവർ ലക്ഷ്യം വെയ്ക്കുന്നത്'. 'പ്രതികൾക്ക് വ്യാജ തെളിവുണ്ടാക്കാൻ സഹായം ലഭിക്കുന്നതിന് പിന്നിൽ പണം മാത്രമായിരിക്കില്ല. സിനിമാ മേഖലയിലെ ചില ബന്ധങ്ങൾ കൂടിയാകാം. കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കൂടി ഉണ്ടാകാം.ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം ക്രൈബ്രാഞ്ച് നടത്തിയാൽ പല കാര്യങ്ങളും പുറത്ത് കൊണ്ടുവരാൻ സാധിക്കുമെന്നാണ് താൻ മനസിലാക്കുന്നതെന്നും അഡ്വ ടിബി മിനി പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (3 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (4 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (4 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (4 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (4 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (10 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (10 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (10 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (11 hours ago)

Malayali Vartha Recommends