ഞങ്ങളും എല്ലാം ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ്... റോബിനും പറഞ്ഞ വാക്ക് പാലിക്കുമെന്ന് വിശ്വസിക്കുന്നു... ഞങ്ങളുടെ വീഡിയോയില്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു... ദില്‍ഷയുടെ സഹോദിരിമാര്‍ക്ക് പിന്നാലെ സൂരജും എത്തി! പിന്നാലെ പറഞ്ഞത് കേട്ടോ?

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ശക്തനായ മത്സരാര്‍ത്ഥിയായിരുന്നു റോബിന്‍ രാധാകൃഷ്ണന്‍. തുടക്കത്തില്‍ ആര്‍ക്കും അറിയാതിരുന്ന റോബിന്‍ പിന്നാലെ ബിഗ് ബോസിലെ ഏറ്റവും ജനപ്രീയനായി മാറുകയായിരുന്നു. എന്നാല്‍ സഹമത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് റോബിനെ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു. ഒരുപാട് ആരാധകരുണ്ട് റോബിന്. പക്ഷെ റോബിന്റേയും ആരാധകരുടേയും ടോക്‌സിക്ക് പ്രവര്‍ത്തികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു വന്നിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വിന്നര്‍ ദില്‍ഷയായിരുന്നു. ദില്‍ഷയോട് പ്രണയമുണ്ടെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും റോബിന്‍ പറഞ്ഞിരുന്നു. പക്ഷെ സൗഹൃദം മാത്രമേയുള്ളൂവെന്നായിരുന്നു ദില്‍ഷ പറഞ്ഞത്. പിന്നാലെ ദില്‍ഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്. റോബിനെ പറ്റിച്ചില്ലേ എന്നും വിജയിക്കാന്‍ വേണ്ടി നടത്തിയ നാടകമാണെന്നുമൊക്കെ ചിലര്‍ ആരോപിച്ചു. ഇപ്പോള്‍ റോബിന്‍ മറ്റൊരു വിവാഹിത്തിന് തീരുമാനിച്ചതോടെ വീണ്ടും ദില്‍ഷയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നു. ഒടുവില്‍ ഇതൊക്കെ ഒന്ന് അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി റോബിനും എത്തി. എന്നാൽ റോബിന്റെ വീഡിയോ വൈറലായതോടെ എല്ലാം അവസാനിപ്പിക്കുകയാണെന്ന് ദില്‍ഷയുടെ സഹോദരിമാരും പറഞ്ഞു. ഇതിന് പിന്നാലെ പ്രശ്‌നം പരിഹരിച്ചെന്ന പറഞ്ഞ് ദില്‍ഷയുടെ സുഹൃത്ത് സൂരജുമെത്തി. അദ്ദേഹത്തിന്റെ സ്റ്റോറി റോബിനും ഷെയര്‍ ചെയ്തിരിക്കുകയാണ്. ഇതോടെ ദില്‍-റോബിനെ ചൊല്ലിയുള്ള തമ്മില്‍ത്തല്ലൊക്കെ അവസാനിച്ചെന്ന് വേണം പറയാന്‍. ഹായ് റോബിന്‍ ചേട്ടാ.. നിങ്ങളിട്ട വീഡിയോ കണ്ടിരുന്നു. ഇന്നത്തോടെ എല്ലാത്തിനും വിശദീകരണം നല്‍കി ക്ലോസ് ചെയ്യണമെന്ന് വിചാരിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. എന്തായാലും ഇപ്പോഴെങ്കിലും ഇങ്ങനൊരു വീഡിയോ ചെയ്യാന്‍ തോന്നിയതിന് നന്ദി. അതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. കാരണം ഞങ്ങള്‍ അനുഭവിച്ച ഡ്രീഗ്രേഡിങ്ങിനോ വേദനയ്‌ക്കോ ഒന്നും അത് പരിഹാരമാവില്ല. ഇപ്പോഴെങ്കിലും പറയാന്‍ തോന്നിയതിന് നന്ദി. ഞങ്ങളും എല്ലാം ഇവിടെ വച്ച് അവസാനിപ്പിക്കുകയാണ്. റോബിനും പറഞ്ഞ വാക്ക് പാലിക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ വീഡിയോയില്‍ നിങ്ങള്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് ക്ഷമ ചോദിക്കുന്നു. പിന്നെ കല്യാണമായെന്ന് കേട്ടു. ഞങ്ങള്‍ക്കും അതില്‍ വലിയ സന്തോഷമുണ്ട്. രണ്ട് പേര്‍ക്കും നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു... എന്നുമാണ് ദില്‍ഷയുടെ സഹോദിരമാര്‍ റോബിനോട് പറഞ്ഞത്. ഈ വീഡിയോ റോബിന്‍ പങ്കുവെക്കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ദില്‍ഷയുടെ സുഹൃത്ത് സൂരജ് പങ്കുവെച്ച കുറിപ്പും റോബിന്‍ പോസ്റ്റ് ചെയ്യുന്നത്. 'ഈ പ്രശ്‌നം അവസാനിക്കുന്നതിന് ഇടയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ എനിക്കൊത്തിരി സന്തോഷമുണ്ട്. ഡോ. റോബിന്‍ രാധാകൃഷ്ണന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയത് പോലെ നിങ്ങളുടെ വീഡിയോ അംഗീകരിച്ച് കൊണ്ട് ഞാന്‍ ഒരു സ്‌റ്റോറി പോസ്റ്റ് ചെയ്യുന്നു. ഇനിയൊരു പ്രകോപനം ഉണ്ടാവാത്തിടത്തോളം കാലം ഈ വിഷയത്തെ കുറിച്ച് ഞാന്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നില്ലെന്ന് ഇതിനാല്‍ അറിയിക്കുകയാണ്. നിങ്ങളുടെ വാക്ക് പാലിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. അതുപോലെ നിങ്ങളുടെ ആര്‍മിക്കാരില്‍ നിന്നും യൂട്യൂബ് ചാനലുകളില്‍ നിന്നുമുള്ള ഡീഗ്രെഡിങ് അവസാനിക്കുമെന്നാണ് കരുതുന്നത്. നമ്മളെല്ലാവര്‍ക്കും സ്വന്തം കാര്യം നോക്കി മുന്നോട്ട് ജീവിക്കാം. എല്ലാവര്‍ക്കും സമാധാനം ഉണ്ടാവട്ടേ... ഡോ. റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയ്ക്കും അവരുടെ വിവാഹനിശ്ചയത്തിനും വിവാഹത്തിനുമൊക്കെയുള്ള എല്ലാവിധ ആശംസകളും അറിയിക്കുകയാണ്. നിങ്ങള്‍ക്ക് മനോഹരമായൊരു ജീവിതം ഉണ്ടാവട്ടേ.. എന്നുമാണ് സൂരജ് പങ്കുവെച്ച സ്റ്റോറിയില്‍ എഴുതിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























