ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തില്‍ നിന്നും സായ് പല്ലവി പിന്മാറി! ഇനി വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് ഉറപ്പിച്ച് സായ് പല്ലവി; റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ താരം പറഞ്ഞത് കേട്ടോ?

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സായ് പല്ലവി. പല നായികാ സങ്കൽപങ്ങളും തിരുത്തിയാണ് സായ് പല്ലവി തന്റെ ഇടം കണ്ടെത്തിയത്. വ്യക്തിജീവിതത്തിൽ എടുക്കുന്ന നിലപാടുകളിലൂടെ സായ് പല്ലവി ആരാധകരുടെ ശ്രദ്ധനേടാറുണ്ട്. തന്റെ അഭിനയ മികവും നൃത്തവും കൊണ്ട് ഒരുപാട് പേരെയാണ് നടി തന്റെ ആരാധകരാക്കി മാറ്റിയത്. മലയാളത്തിലൂടെ അരങ്ങേറി പിന്നീട് തെലുങ്കിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയ്ക്ക് ഒപ്പം അഭിനയിക്കില്ലെന്ന് സായ് പല്ലവി പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 'ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തില്‍ നിന്നും സായ് പല്ലവി പിന്മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ ലിപ് ലോക്ക് രംഗങ്ങള്‍ ഉള്ളതാണ് സായ് പല്ലവിയുടെ പിന്മാറ്റത്തിന് കാരണമെന്ന രീതിയിലുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് സായ് പല്ലവി. കുടുംബ ചിത്രങ്ങളിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അത്തരം കഥകളാണ് താന്‍ കേള്‍ക്കുന്നതെന്നും സായ് പല്ലവി പറഞ്ഞു. സത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വേഷങ്ങളാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്നും സായ് പല്ലവി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha

























