പാണ്ടി എന്നാണ് ഞാൻ വിളിക്കുന്നത്! എന്റെ ജന്മ ദിനത്തിൽ മറക്കാതെ പാണ്ടി തന്നെ വിളിക്കുക്കുകയും, അവരുടെ ഗ്രാമത്തിലുള്ളവർക്ക് പായസം നൽകുകായും ചെയ്യും! ഹണി റോസിന് വേണ്ടി ക്ഷേത്രം പണി കഴിപ്പിച്ച് തമിഴ്‌നാട് സ്വദേശിയെ കുറിച്ച് ഹണി റോസ്

മലയാളികളുടെ താരമാണ് ഹണി റോസ്. 2005ൽ ബോയ് ഫ്രണ്ട് എന്ന വിനയൻ സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, വൺ ബൈ ടു, ഹോട്ടൽ കാലിഫോർണിയ, അഞ്ചു സുന്ദരികൾ, റിംഗ് മാസ്റ്റർ, ‘സർ സി.പി’ തുടങ്ങിയ ചിത്രങ്ങളൊക്കെ ചെയ്തു. ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ഹണി റോസിന്റെ കഥാപാത്രം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ തന്റെ പേരിൽ ഒരു ക്ഷേത്രം പണിത് ആരാധിക്കുന്ന ആരാധകനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഹണി റോസ്.
തന്റെ ആദ്യ സിനിമ മുതൽ തന്നെ അനുഗമിക്കുന്ന തമിഴ് നാട്ടുകാരനായ ഇദ്ദേഹത്തെ പാണ്ടി എന്നാണ് ഹണി വിളിക്കുന്നത്. ബിഗ് സ്‌ക്രീനിലെ സിനിമ വിശേഷണങ്ങൾക്കപ്പുറം നടി നടന്മാരുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ അറിയാനും, അവരുടെ വിശേഷങ്ങളിൽ കൂടെ കൂടുവാനും ആരാധകർ ഇഷ്ട്ടപെടാറുണ്ട്. ഹണിയുടെ ജന്മ ദിനത്തിൽ മറക്കാതെ പാണ്ടി തന്നെ വിളിക്കുമെന്നും, അവരുടെ ഗ്രാമത്തിലുള്ളവർക്ക് പായസം നൽകുമെന്നും ഹണി പറഞ്ഞു.
https://www.facebook.com/Malayalivartha

























