സെറ്റ് സാരി ഉടുത്ത് അതീവ സുന്ദരിയായി തടിച്ചുരുണ്ട് നിമിഷയുടെ വൈറൽ ചിത്രം! കണ്ടാൽ തിരിച്ചറിയാന്‍ പോലും പറ്റില്ലെന്ന് ആരാധകർ; മേക്കോവറില്‍ ഞെട്ടിച്ച് നിമിഷയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ! താരം പറഞ്ഞത് കേട്ടോ?

ബിഗ്‌ബോസ് മലയാളം സീസണ്‍ നാല് അവസാനിച്ചിരിക്കുകയാണ്. ദിൽഷ പ്രസന്നൻ ആണ് ബിഗ്‌ബോസ് വിജയ കിരീടം ചൂടിയത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു വനിതാ വിജയി ആയിരിക്കുന്നത്. അവസാനഘട്ടം വരെ ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർ തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ശക്തമായ മത്സരത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് നിമിഷ. മോഡലിങ് രംഗത്ത് നിന്നും ശ്രദ്ധേയായി മാറിയ നിമിഷയെ ബിഗ് ബോസിലെത്തിയതിന് ശേഷമാണ് മലയാളികള്‍ തിരിച്ചറിയുന്നത്. തുടക്കത്തില്‍ തന്നെ പുറത്ത് പോവേണ്ടി വന്നെങ്കിലും രണ്ടാം ചാന്‍സിലൂടെ നിമിഷ തിരികെ എത്തി. ഇപ്പോഴിതാ തന്റെയൊരു മേക്കോവര്‍ വീഡിയോയാണ് നിമിഷ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കണ്ടാല്‍ ആരെയും അമ്പരപ്പിക്കുന്ന മേക്കോവറിനെ കുറിച്ച് നടി പറഞ്ഞതിങ്ങനെയായിരുന്നു...
മഹാമാരിയ്ക്ക് മുന്‍പുള്ള നിങ്ങളെയും ഇപ്പോഴുള്ള നിങ്ങളെയും കാണിക്കൂ.. എന്ന് പറഞ്ഞൊരു വീഡിയോയാണ് നിമിഷ പങ്കുവെച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ ഇടവേളകളില്‍ തനിക്ക് വന്ന മാറ്റമാണ് താരം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ സെറ്റ് സാരി ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുകയാണ് നിമിഷ. എന്നാല്‍ അത് നിമിഷയാണെന്ന് പോലും തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ തടിച്ചുരുണ്ടാണ് നടിയിരിക്കുന്നത്. അടുത്ത ഫോട്ടോയില്‍ മെലിഞ്ഞ് സുന്ദരിയായി മോഡേണ്‍ ഗെറ്റപ്പിലുള്ള നിമിഷയെ കാണാം. ഏത് വേഷവും തനിക്കിണങ്ങുമെന്ന് കാണിച്ച് കൊണ്ടുള്ള നിമിഷയുടെ വീഡിയോ എല്ലാവരെയും അത്ഭുതപ്പെടുത്തും. കാരണം അത്രയധികം മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. അതേ സമയം നിമിഷയുടെ മേക്കോവറിനെ അഭിനന്ദിച്ച് കൊണ്ട് ആരാധകരും സുഹൃത്തുക്കളുമൊക്കെ എത്തുന്നുണ്ട്..
https://www.facebook.com/Malayalivartha

























