Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്രയും ഗൗരവമായ വസ്തുതകൾ ഇവിടെ നടന്നിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയും അതിനെ ചോദ്യം ചെയ്യാനോ തിരുത്താനോ അതിന്റെ പേരിൽ ഒരന്വേഷണത്തിന് ഉത്തരവിടുന്നതിനോ കോടതി എന്തുകൊണ്ട് തയ്യാറാകുന്നില്ല.. കോടതിയുടെ കൈകൾ സംശുദ്ധമാകണമെങ്കിൽ നീതിന്യായ വ്യവസ്ഥയ്ക്കകത്ത് ചീഞ്ഞുനാറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയേ തീരൂ... രൂക്ഷ വിമർശനവുമായി അതിജീവിതയുടെ സഹോദരൻ

01 SEPTEMBER 2022 08:50 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക നീക്കമായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്താൻ ഒരുങ്ങുകയാണ്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിക്കെതിരെ രൂക്ഷവിമർശനവുമായി എത്തുകയാണ് അതിജീവിതയുടെ സഹോദരൻ. ഫേസ് ബുക്കിലൂടെയായിരുന്നു പരാമർശം.

നാട് നന്നാവണമെങ്കിൽ അരചൻ നന്നാകണമെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. കേരള ജുഡീഷ്യറിയെ സംബന്ധിച്ചിടത്തോളം ഇത്രയേറെ ആരോപണങ്ങൾ സാധാരണക്കാരായ ജനങ്ങളിൽ നിന്ന് തന്നെ ഉയരുമ്പോൾ അത് തിരുത്താനുള്ള ബാധ്യത കോടതിക്കുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു പൗരനാണ് ഞാൻ. മെമ്മറി കാർഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനോ , അതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനോ ബഹുമാനപ്പെട്ട കോടതി തയ്യാറാകാത്തത് നീതിപീഠത്തെ താങ്ങി നിർത്തുന്ന ഉദ്യോഗസ്ഥരിൽ അത്രയേറെ വിശ്വാസമുള്ളത്‌ കൊണ്ടാണോ ? അതോ അഭിഭാഷർ അടക്കമുള്ളവരെ ചോദ്യം ചെയ്യാൻ ഇവിടുത്തെ അന്വേഷണോദ്യോഗസ്ഥർക്ക് സാധ്യമല്ല എന്ന ഒരലിഖിത നിയമം ഇവിടെ പരോക്ഷമായി നില നിലക്കുന്നുണ്ടോ ? ഒരു ഹാക്കറെ കൊണ്ട് പ്രതിയുടെ മൊബൈൽ ഫോണുകളിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ തന്നെ കൂട്ട് നിൽക്കുകയും ആ ഹാക്കർ തന്നെ ഇക്കാര്യങ്ങൾ പുറത്തു പറയുകയും ചെയ്തപ്പോൾ അയാളുടെ കമ്പ്യൂട്ടർ അടക്കമുള്ള വസ്തുക്കൾ പിടിച്ചു വെക്കുകയും ചെയ്ത അഭിഭാഷകരെ ചോദ്യം ചെയ്യാൻ കോടതി എന്തുകൊണ്ടാണ് തയ്യാറാകാത്തത് ? മാത്രവുമല്ല പ്രതിയുടെ ഫോണിലെ തെളിവുകൾ നശിപ്പിക്കുന്നതിന് പ്രതിയുടെ അഭിഭാഷകർ തന്നെ മുംബയിലെ സ്വകാര്യ ലാബിൽ പോകുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്യുക . കോടതി വ്യവഹാര സമയത്തും അല്ലാത്തപ്പോഴും മെമ്മറി കാർഡ് ആക്സസ് ചെയ്തു എന്ന വസ്തുത ഇത്രമാത്രം കത്തി കയറുന്ന അവസ്ഥ ഉണ്ടായിട്ടും എന്തുകൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയോ അതിനെതിരെ എന്തെങ്കിലും രീതിയിൽ കോടതി ഒരു നടപടി പോലും എടുക്കുന്നില്ല? " തേടിയവള്ളി കാലിൽ ചുറ്റി " എന്നും മറ്റും പറഞ്ഞുകൊണ്ട് ഒരു അഭിഭാഷകൻ തന്നെയാണ് വീണ്ടും ജഡ്ജിയെ അടക്കമുള്ളവരെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത് . ഒരു ജഡ്ജിക്കെതിരെ തന്നെ ഇത്രയും ആരോപണങ്ങൾ ഉയരുമ്പോഴും കോടതിയുടെ കൈകൾ സംശുദ്ധമാണെന്ന് തെളിയിക്കാനുള്ള ബാധ്യത കോടതിക്കുണ്ടാകേണ്ടതല്ലേ? ഇത്രയും ഗൗരവമായ വസ്തുതകൾ ഇവിടെ നടന്നിട്ടും അത് കണ്ടില്ലെന്ന് നടിക്കുകയും അതിനെ ചോദ്യം ചെയ്യാനോ തിരുത്താനോ അതിന്റെ പേരിൽ ഒരന്വേഷണത്തിന് ഉത്തരവിടുന്നതിനോ കോടതി എന്തുകൊണ്ട് തയ്യാറാകുന്നില്ല? കോടതിയുടെ കൈകൾ സംശുദ്ധമാകണമെങ്കിൽ നീതിന്യായ വ്യവസ്ഥയ്ക്കകത്ത് ചീഞ്ഞുനാറുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയേ തീരൂ . ഇത്രയും പ്രകോപനപരമായ കാര്യങ്ങൾ ഇവിടെ നടന്നിട്ടും അതിനൊരു പ്രതിവിധി കാണാത്തതുകൊണ്ടും നീതിപീഠത്തിലുള്ള വിശ്വാസം ഇപ്പോഴും വെച്ച് പുലർത്തുന്നതുകൊണ്ടും ബഹുമാനപ്പെട്ട കോടതിയോട് ഒരിക്കൽ കൂടി ചോദിക്കുകയാണ് ... അഭിഭാഷകർ നീതിക്ക് നിരക്കാത്ത പ്രവൃത്തികൾ ചെയ്താലും അഭിഭാഷകർ ചോദ്യം ചെയ്യപ്പെടരുത് എന്നൊരു അലിഖിത നിയമം ഇവിടെ നിലവിൽ ഉണ്ടോ? അങ്ങിനെയുണ്ടെങ്കിൽ നീതിയുടെ പരിരക്ഷ ലഭിക്കുന്നതിന് കുറ്റവാളികൾ ഇനിയുള്ള കാലം തെരഞ്ഞെടുക്കുക നീതിപീഠത്തിന്റെ സുരക്ഷാകവചം തന്നെയായിരിക്കും എന്ന് ഞാനിപ്പോൾ ഉറപ്പിച്ചു പറയുന്നു . കോടതിയുമായി ബന്ധപ്പെട്ട് ഈ നടന്ന കാര്യങ്ങളെല്ലാം സത്യമാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടാൽ , അത് സാധാരണ ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകും എന്ന ചിന്തയാണോ കോടതിയെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നത് ? ഏതാനും തൈരിന്റെ തുള്ളികൾ മതി ഒരുപാട് പാൽത്തുള്ളികളെ തൈരാക്കി മാറ്റാൻ . നീതിന്യായ വ്യവസ്ഥയ്ക്കകത്തെ ഏതാനും പേരുടെ നീതിയ്ക്ക് നിരക്കാത്ത പ്രവൃത്തികൾക്കിടയിൽ ജീവിക്കാതെ ജീവിക്കുന്ന നീതിയുക്തരായ ഒരുപാട് അഭിഭാഷകർ ഇവിടെയുണ്ട് , പലപ്പോഴും പ്രത്യക്ഷമായി പ്രതികരിക്കാൻ പോലും സാധിക്കാത്തവർ ... അവർ പോലും കോടതിയുടെ ഈ പ്രവൃത്തികൊണ്ട് നനയാതെ ഈറൻ ചുമക്കേണ്ടിവരികയാണ് . ഒരു സെലിബ്രിറ്റിക്ക് ഈ സമൂഹത്തിൽ , അതും ഈ പ്രബുദ്ധ കേരളത്തിൽ ഇത്തരമൊരവസ്ഥയാണ് സംജാതമാകുന്നതെങ്കിൽ സാധാരണക്കാരിൽ സാധാരണക്കാരായ സ്ത്രീകൾക്ക് എന്തു സുരക്ഷയാണ് ഇവിടെ കോടതിക്ക് നൽകാനാകുക? കോടതി എന്നത് പരമോന്നത നീതിപീഠമായി സാധാരണ ജനങ്ങൾക്കിടയിൽ എക്കാലവും നിലനിൽക്കണമെങ്കിൽ , നീതിന്യായ വ്യവസ്ഥയ്ക്കകത്ത് പുഴുക്കുത്തായി നില നിൽക്കുന്നവരെ , അവർ എത്രതന്നെ പ്രബലരാണെങ്കിലും അവരെയെല്ലാം നീതിയുടെ മുന്നിൽ കൊണ്ട് വരികതന്നെ ചെയ്യണം . അവർ പഠിച്ച നിയമവും ഇന്നവർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമവുമല്ല നീതിന്യായ വ്യവസ്ഥ പിന്തുടരുന്നതെന്നു അവരെ ബോധ്യപ്പെടുത്താൻ ആർജ്ജവമുള്ള , നീതിന്യായ വ്യവസ്ഥയിൽ ഉറച്ചു വിശ്വസിക്കുന്ന കരുത്തുറ്റ വിധികർത്താക്കൾ ഇപ്പോഴും ഇവിടെയുണ്ട് എന്ന് വിശ്വസിക്കാനാണ് ഞാനടക്കമുള്ള സാധാരണക്കാരായ ജനങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളുടെ അടിയുറച്ച വിശ്വാസങ്ങൾക്ക് ഒരിക്കലും മങ്ങലേൽക്കാതിരിക്കട്ടെ . സത്യമേവ ജയതേ . എന്നു പറഞ്ഞു കൊണ്ട് കുറിപ്പ് അവസാനിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends