Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജാതിയില്‍ വിശ്വാസമില്ല, ജാതകത്തില്‍ വിശ്വാസമുണ്ട്; ഞാനൊരു ദൈവവിശ്വാസിയാണ് ജാതകം നോക്കി കല്യാണം കഴിക്കണമെന്ന് ഞാന്‍ ആരോടും പറയില്ല... കുറച്ച് നേരത്തേക്ക് ദേവിയായി നമ്മളെ സങ്കല്‍പ്പിക്കുന്നത് വലിയ കാര്യമല്ലേ... അത് വേണ്ടാത്ത ആചാരമാണോന്ന് എനിക്കറിയില്ല! ആദ്യമായി നാരീപൂജ നടത്തിയതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി സ്വാസിക

01 SEPTEMBER 2022 09:14 AM IST
മലയാളി വാര്‍ത്ത

ടെലിവിഷന്‍ സീരിയലുകളിലൂടെ കരിയര്‍ തുടങ്ങി സിനിമയിലേക്ക് ചുവടുവെച്ച നടി സ്വാസിക പുതിയ സിനിമയുമായി എത്തുകയാണ്. കുടുക്ക് 2025 എന്ന സിനിമയില്‍ പ്രധാനപ്പെട്ടൊരു റോളില്‍ അഭിനയിക്കുകയാണ് നടി. നടിയുടെ പുതിയ ചിത്രം 'ചതുരത്തി'ല്‍ റോഷന്‍ മാത്യുവുമായുള്ള ഇന്റിമേറ്റ് രംഗങ്ങളുടെ പേരില്‍ വിമര്‍ശനം ഉയർന്നിരുന്നു. ഇപ്പോഴിതാ മാട്രിമോണിയല്‍ പ്രൊഫൈല്‍ ഉള്ളതിനെ പറ്റിയും വിവാഹാലോചനയെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് താരം.ഒരു അഭിമുഖത്തിലാണ് സ്വാസികയുടെ വെളിപ്പെടുത്തൽ. മാട്രിമോണിയല്‍ പ്രൊഫൈല്‍ ഇപ്പോഴുമുണ്ട്. ലോക്ഡൗണ്‍ സമയത്ത് അമ്മ ഇട്ടതാണ്. പക്ഷേ അതില്‍ നിന്നും വരുന്ന ആലോചനയൊക്കെ നമ്മളുമായി ചേരാത്തത് കൊണ്ട് വിട്ടു. ഇപ്പോള്‍ മാട്രിമോണി നോക്കുന്നില്ല. കുറച്ചൂടി കഴിയട്ടേ എന്നാണ് വിചാരിക്കുന്നത്. സിനിമാ താരങ്ങളും മാട്രിമോണിയലില്‍ ഉണ്ട്. വരാനുള്ളതാണെങ്കില്‍ വരുമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഈ വര്‍ഷം ഇനി എന്തായാലും നോക്കുന്നില്ല. അടുത്ത വര്‍ഷത്തേക്ക് നോക്കാം. പിന്നെ കല്യാണം ഈ വയസില്‍ തന്നെ നടക്കണമെന്നൊക്കെ ഞാന്‍ കരുതി വച്ചിട്ടില്ല. അതിന് കറക്ടായിട്ടുള്ള ഒരാള് വരുമ്പോള്‍ നമ്മള്‍ കല്യാണം കഴിക്കും. പ്രായമായി, നമുക്ക് നോക്കണ്ടേ എന്ന് അമ്മ ഇടയ്ക്ക് പറയും. പക്ഷേ അച്ഛന്‍ ഒട്ടും പ്രഷര്‍ തരാറില്ല. അച്ഛന്‍ ബഹ്‌റൈനിലാണ്. രണ്ട് വര്‍ഷം കൂടുമ്പോഴാണ് നാട്ടിലേക്ക് വരുന്നത്. അടുത്ത വര്‍ഷം അച്ഛന്‍ ജോലി നിര്‍ത്തി വരും. ഞാന്‍ വരുമ്പോഴെക്കും നീ കല്യാണം കഴിച്ച് പോവല്ലേ എന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് വീട്ടില്‍ നിന്നും പ്രഷറൊന്നുമില്ലെന്ന് സ്വാസിക പറയുന്നു.

കല്യാണത്തിന് പ്രായമില്ല. അങ്ങനെ വെക്കാന്‍ പാടില്ല. എല്ലാവരും സൊസൈറ്റിയെ പേടിച്ചിട്ടാണ്. മുപ്പത് വയസ് കഴിഞ്ഞാല്‍ ഗര്‍ഭിണിയാവില്ല, എന്നൊക്കെയുള്ള പേടി കാരണമാണ് എല്ലാവരും നേരത്തെ വിവാഹം കഴിക്കുന്നത്. അങ്ങനെ പേടിച്ച് ജീവിക്കാതെ നമുക്ക് കൂട്ട് വേണമെന്ന് തോന്നുന്ന സമയത്താണ് വിവാഹം കഴിക്കേണ്ടത്. നമ്മുടെ സ്വപ്‌നങ്ങള്‍ നേടിയതിന് ശേഷം കല്യാണം കഴിക്കുക എന്നാണ് സ്ത്രീകളോട് എനിക്ക് പറയാനുള്ളതെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. ജാതിയില്‍ വിശ്വാസമില്ല, ജാതകത്തില്‍ വിശ്വാസമുണ്ടെന്നും സ്വാസിക പറയുന്നു. ഞാനൊരു ദൈവവിശ്വാസിയാണ് ജാതകം നോക്കി കല്യാണം കഴിക്കണമെന്ന് ഞാന്‍ ആരോടും പറയില്ല. ഞാന്‍ തുടക്കത്തില്‍ സിനിമയിലും സീരിയലിലും ശോഭിക്കില്ല. ഇരുപത്തിയെട്ട് വയസിന് ശേഷമേ അതുണ്ടാവൂ എന്ന് എന്റെ ജാതകത്തില്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ വന്നത് കൊണ്ട് ഞാനത് വിശ്വസിക്കുന്നതായിട്ടും നടി പറഞ്ഞു. നാരീപൂജ നടത്തിയത് എന്റെ വിശ്വാസം കൊണ്ടല്ല. ആ നാട്ടിലുള്ളവരുടെ വിശ്വാസം കാരണമാണ്. ഞാനൊരു വിശ്വാസിയായത് കൊണ്ട് എന്നെ അതിലേക്ക് വിളിച്ചപ്പോള്‍ ഒരു സമ്മാനം കിട്ടിയത് പോലെയാണ് തോന്നിയത്. കുറച്ച് നേരത്തേക്ക് ദേവിയായി നമ്മളെ സങ്കല്‍പ്പിക്കുന്നത് വലിയ കാര്യമല്ലേ. അത് വേണ്ടാത്ത ആചാരമാണോന്ന് എനിക്കറിയില്ല. എങ്കിലും ഒരു സമൂഹത്തിലുള്ള ആളുകള്‍ അതിനെ വിശ്വസിക്കുന്നുണ്ട്. വര്‍ഷങ്ങളായി അവരത് ചെയ്ത് വരുന്നുണ്ടെന്നും സ്വാസിക പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends