Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിവാഹ ശേഷം കൊവിഡും ലോക്ക്ഡൗണും വന്നു... ജോലിയും ഇല്ലാതായതോടെ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടി.. എന്റെ സ്വർണമൊക്കെ പണയം വെച്ച് തത്കാലം പിടിച്ച് നിന്നു.. പിന്നീട് ലേലത്തിൽപോയി! നൂല് കെട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്തതോടെ കുഞ്ഞിന് വിഷ്ണുവിന്റെ ഛായ അല്ലല്ലോ, കൊച്ചിന്റെ അച്ഛന്‍ വിഷ്ണു തന്നെയാണോ' എന്നൊക്കെ മോശം കമന്റുകള്‍ വന്നു... ' നിലവിലെ അവസ്ഥ വെച്ച് ചിലപ്പോള്‍ പിരിയാനും ഒരുമിക്കാനും സാധ്യതയുണ്ട്.. തന്റെ ദാമ്പത്യ ജീവിതത്തിൽ സംഭവിച്ചതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് അനുശ്രീ

01 SEPTEMBER 2022 10:58 AM IST
മലയാളി വാര്‍ത്ത

സിനിമ-സീരിയല്‍ ലോകത്തേയ്ക്ക് തന്റെ ചെറിയ പ്രായത്തിലാണ് അനുശ്രീ എത്തുന്നത്. അനുശ്രീ എന്നാണ് യഥാര്‍ത്ഥ പേരെങ്കിലും പ്രകൃതിയെന്നാണ് സീരിയല്‍ ലോകത്ത് താരം അറിയപ്പെടുന്നത്. അടുത്തിടെയായി അനുശ്രീ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ നിരവധി വാർത്തകളാണ് വരുന്നത്. ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള അനുശ്രീയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ദാമ്പത്യ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറയുകയാണ് താരം. ചെറുപ്പകാലം മുതൽ സീരിയൽ ലോകത്ത് എത്തിയതാണ് . അമ്മക്കായിരുന്നു ഏറ്റവും കൂടുതൽ ആ​ഗ്രഹം. അതുകൊണ്ട് തന്നെ ലൊക്കേഷനിൽ ഒക്കെ അമ്മ തന്നെയാണ് വരുന്നതും. അമ്മയും ഞാനും സുഹൃത്തുക്കളെ പോലെയായിരുന്നു. എന്തും പറയാനുള്ള സ്വാതന്ത്ര്യവും എനിക്കുണ്ടായിരുന്നു. പക്ഷെ അമ്മ ഒരു കാര്യത്തിൽ വാശി പിടിച്ചാൽ പിന്നെ അതിൽ നിന്ന് മാറില്ല. ലൊക്കേഷനില്‍ എത്തിയാൽ അധികം ആരോടും സംസാരിക്കുന്നതും, ഇടപഴകുന്നതും ഒന്നും അമ്മയ്ക്ക് ഇഷ്ടമല്ല, എല്ലാത്തിനും നിയന്ത്രണം വെച്ചിരുന്നു. അമ്മ അറിയാതെയാണ് ലൊക്കേഷനില്‍ വെച്ച് വിഷ്ണുവിനെ പ്രണയിച്ചത്. ആദ്യം വിഷ്ണു ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ നിരസിച്ചിരുന്നു . പിന്നീട് ആണ് പ്രണയം തോന്നിയത്. രണ്ട് മാസം ആയപ്പോഴേക്കും അമ്മയോട് കാര്യം പറഞ്ഞിരുന്നു. എന്നാൽ അമ്മക്ക് ഇൻഡസ്ട്രിയിൽ നിന്നുള്ള ആളെ വിവാഹം കഴിക്കുന്നതിനോട് യോജിപ്പ് ഇല്ലായിരുന്നു . അമ്മ വിഷ്ണുവുമായുള്ള ബന്ധത്തെ ശക്തമായി എതിര്‍ത്തു. എന്റെ ഫോണ്‍ വാങ്ങി വച്ചു.

അമ്മയെ കൊണ്ട് ആകും വിധം എല്ലാം വേര്‍പെടുത്താന്‍ ശ്രമിച്ചു. അമ്മ പറഞ്ഞ കാര്യം ഞാൻ അനുസരിച്ചിട്ടും വിവാഹം ചെയ്തു തരാന്‍ അമ്മ തയ്യാറായില്ല. അവസാനം അമ്മയോട് പറഞ്ഞിട്ട് തന്നെയാണ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി വിവാഹം കഴിച്ചത്. വിവാഹ ശേഷം കൊവിഡും ലോക്ക്ഡൗണും വന്നു. പിന്നീട് ജോലിയും ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത്. വിഷ്ണുവിനും ജോലി ഇല്ലാതെ വന്നതോടെ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടി. ഞാന്‍ സമ്പാദിച്ച എന്റെ സ്വര്‍ണവും കാറും എല്ലാം എടുത്തിട്ടാണ് ഞാന്‍ പോയത്. വണ്ടിയുടെ ഇഎംഐയും വാടകയും ഒന്നും താങ്ങാന്‍ പറ്റാതെയായി. എന്റെ ഗോള്‍ഡ് എല്ലാ പണയം വച്ചു. അത് എല്ലാം ലേലത്തിലും പോയി. 'എനിക്കും വിഷ്ണുവിനും ഇടയില്‍ വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. പ്രസവത്തിന് വേണ്ടി അമ്മ എന്നെ കൂട്ടി കൊണ്ടു വന്നത് വരെയും ഞങ്ങള്‍ ഒരുമിച്ച് തന്നെയായിരുന്നു. എൻ്റെ പ്രസവം വരെ വിഷ്ണു എന്റെ വീട്ടില്‍ എനിക്കൊപ്പം ഉണ്ടായിരുന്നു. പിന്നെ പ്രസവിച്ച വീട്ടില്‍ ഭര്‍ത്താക്കന്മാര്‍ നില്‍ക്കുന്നത് ശരിയല്ല എന്ന് പറഞ്ഞ് വിഷ്ണു തന്നെയാണ് പോയത്' . 'അതിന് ശേഷം ഞങ്ങളുടെ ഫോണ്‍ കമ്യൂണിക്കേഷന്‍ കുറഞ്ഞു. പിന്നീട് എനിക്ക് പോസ്റ്റ്പാര്‍ട്ടിത്തിന്റെ പ്രശ്‌നങ്ങള്‍ വന്നും. ഫോണ്‍ വിളിക്കാനും സംസാരിക്കാനും ഒന്നും പറ്റിയില്ല. വിളിച്ചാൽ തന്നെ കുഞ്ഞിനെ കാണാനാണ് എന്ന് കരുതി ഞാന്‍ കുഞ്ഞിനെ മാത്രം കാണിച്ചു കൊടുക്കും'. 'നൂല് കെട്ടിന്റെ കാര്യം വിഷ്ണുവിനോട് പറഞ്ഞിരുന്നില്ല. അമ്മ തന്നെ വിളിക്കണം എന്ന് വിഷ്ണു വാശി പിടിച്ചു. അമ്മ വിളിക്കില്ല, വിഷ്ണു വരണം എന്ന് ഞാന്‍ പറഞ്ഞു. മാത്രവുമല്ല, അന്നത്തെ ദിവസം വിഷ്ണുവിന് വര്‍ക്കും ഉണ്ടായിരുന്നു. അതുകൊണ്ട് വന്നില്ല.

നൂല് കെട്ടിന്റെ വീഡിയോ പോസ്റ്റ് ചെയ്യണം എന്ന് ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തത് കൊണ്ടാണ് ആ വീഡിയോ യൂട്യൂബില്‍ ഇട്ടത്. പക്ഷെ അതിന് താഴെ വളരെ മോശം കമന്റുകള്‍ വന്നു. 'കുഞ്ഞിന് വിഷ്ണുവിന്റെ ഛായ അല്ലല്ലോ, കൊച്ചിന്റെ അച്ഛന്‍ വിഷ്ണു തന്നെയാണോ' എന്നൊക്കെയായിരുന്നു കമന്റുകള്‍. അതോടെയാണ് വിവാഹ മോചന കമൻ്റുകളും വന്നത്'. 'നിലവിലെ അവസ്ഥ വെച്ച് ചിലപ്പോള്‍ പിരിയാനും ഒരുമിക്കാനും സാധ്യതയുണ്ട്. അതിനെ കുറിച്ച് ഒന്നും ഇപ്പോള്‍ പറയാനാവില്ല. ഞങ്ങളുടെ ഭാവി തീരുമാനത്തെ ആശ്രയിച്ചാണ് അത്. ഫോണ്‍ വിളിയും സംസാരവും ഒക്കെയുണ്ട്. പക്ഷെ ചെറിയ ചില പ്രശ്‌നങ്ങളും ഉണ്ടെന്നും അനുശ്രീ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends