'എന്റെ തൊട്ടടുത്ത് വിജയ്, എന്തൊരു മനോഹരമായ ദിവസമാണ്...' വിജയിക്കൊപ്പം യാത്ര ചെയ്‍തിന്റെ സന്തോഷം പങ്കുവച്ച് നടി വരലക്ഷ്‍മി ശരത്‍കുമാര്‍

തെന്നിന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ് എന്നത് അറിയാക്കഥയല്ല. സാധാരണക്കാര്‍ മുതല്‍ കുഞ്ഞുകുട്ടികളും താരങ്ങളും വരെ വിജയിയുടെ ആരാധകരാണ്. എന്നാൽ ഇപ്പോഴിതാ വിജയിക്കൊപ്പം യാത്ര ചെയ്‍തിന്റെ സന്തോഷം പങ്കുവയ്‍ക്കുകയാണ് നടി വരലക്ഷ്‍മി ശരത്‍കുമാര്‍. വിജയിക്കൊപ്പമുള്ള യാത്രയുടെ ഫോട്ടോയും വരലക്ഷ്‍മി സാമൂഹ്യമാധ്യമത്തില്‍ പങ്കുവച്ചിട്ടുമുണ്ട്.
എന്റെ തൊട്ടടുത്ത് വിജയ്, എന്തൊരു മനോഹരമായ ദിവസമാണ്. അദ്ദേഹവുമായി സംസാരിച്ചു എന്നും വരലക്ഷ്‍മി ശരത്‍കുമാര്‍ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ എഴുതിയിരിക്കുന്നു. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാന യാത്രയിലാണ് വരലക്ഷ്‍മി വിജയിയെ കണ്ടുമുട്ടിയത്.
അതേസമയം വിജയ് വരിശ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ നിർണായക രംഗങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ ലീക്കായിരുന്നു. ചിത്രീകരണ രംഗങ്ങള്‍ സോഷ്യൽ മീഡിയയിലെ വിവിധ ഗ്രൂപ്പുകളിൽ പ്രചരിക്കുകയുണ്ടായി. ഇത്തരത്തിൽ ലീക്കായ രംഗങ്ങള്‍ ഫോര്‍വേര്‍ഡോ ഷെയറോ ചെയ്യരുത് എന്ന് അഭ്യര്‍ഥിക്കുന്നതായി ചിത്രത്തിന്റെ നിര്‍മാതാവ് ദില്‍ രാജു ട്വീറ്റ് ചെയ്‍തിരുന്നു.
പിന്നാലെ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ ലൊക്കേഷനുകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ അണിയറ പ്രവർത്തകര്‍ തീരുമാനിക്കുകയുണ്ടായി. സെറ്റിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് വിലക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. വിജയിയുടെ കരിയറിലെ അറുപത്തിയാറാം ചിത്രം ആണിത്.
https://www.facebook.com/Malayalivartha

























