ജീവിതം ഒരു റോളർ കോസ്റ്റർ പോലെയാണ്... ഇപ്പോൾ ഈ നിമിഷം ജീവിക്കുക.. ഇന്ന് മാത്രമാണ് നമ്മുടെ കൈയിലുള്ളത്! ഹൃദയസ്പർശിയായ കുറിപ്പുമായി മീന

ഭർത്താവിന്റെ മരണശേഷം സോഷ്യൽ മീഡിയയിലും പൊതുവേദികളിലും സിനിമകളിലും ഒന്നും മീന സജീവമല്ല. കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് സുഹൃത്തുക്കൾ വന്നപ്പോഴും മീന ജീവിതത്തിലേക്ക് തിരിച്ച് വരാൻ തുടങ്ങിയതെ ഉള്ളു. എന്നാൽ തന്റെ സന്തോഷത്തിന് വേണ്ടി കൂട്ടുകാരികൾ ഒരുമിച്ച് വന്നപ്പോൾ മീനയ്ക്ക് ആ സന്തോഷം പറയാതിരിക്കാൻ വയ്യാതെയായി. ചിത്രങ്ങളിൽ ഒരു ചെറു പുഞ്ചിരിയോടെ മീനയെ കാണാം. കൂട്ടുകാരികളൊക്കെയായി ഒരുമിച്ച് എടുത്ത ചിത്രങ്ങൾ ആരാധകരെയും സന്തോഷത്തിലാക്കി. അതിന് ശേഷം പുഞ്ചിരിക്കുന്ന മീനയെ പിന്നീട് കാണാൻ സാധിച്ചെങ്കിലും ഉള്ളിൽ നിറയെ സങ്കടം മാത്രമാണ്. ഇപ്പോൾ അഭിനയ രംഗത്തേക്ക് മടങ്ങി എത്താനുള്ള മനോധൈര്യം വീണ്ടെടുത്തിരിക്കുകയാണ് മീന. ചെറുപ്പം മുതലുള്ള ചിത്രങ്ങൾ കൂട്ടിവച്ച് ഉണ്ടാക്കിയ കൊളാഷ് വീഡിയോയ്ക്ക് ഹൃദയ ഭേദകമായ അടിക്കുറിപ്പാണ് താരം നൽകിയത്. 'ജീവിതം ഒരു റോളർ കോസ്റ്റർ പോലെയാണ് .ഇപ്പോൾ ഈ നിമിഷം ജീവിക്കുക. ഇന്ന് മാത്രമാണ് നമ്മുടെ കൈയിലുള്ളത്' എന്നാണ് മീനയുടെ കുറിപ്പ്.സമൂഹമാദ്ധ്യമത്തിലൂടെ ആരാധകർ താരത്തിന് സ് നേഹവും പിന്തുണയും അറിയിക്കുന്നു.തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ സജീവമായ മീന പ്രേക്ഷകരുടെ പ്രിയതാരമാണ്. അഭിനയ ജീവിതത്തിലേക്ക് മീന വേഗം തിരിച്ചുവരട്ടെ എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.
https://www.facebook.com/Malayalivartha

























