സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തെങ്കിലും സുരേഷ് ഗോപിയുടെ ബോക്‌സോഫീസ് പവറിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ച ചിത്രം! മികച്ച പ്രേക്ഷക പ്രതികരണം നേടിയ 50 കോടി ക്ലബിൽ ഇടം നേടിയ ചിത്രത്തിന്റെ ഒ ടി ടി റിലീസ് തിയതി പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി ഒന്നിച്ചെത്തിയ ചിത്രമാണ് പാപ്പൻ. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണം നേടിയ 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഇപ്പോഴും തകർത്ത് ഓടിക്കൊണ്ടിരിക്കുകയാണ് തിയറ്ററുകളിൽ. ആദ്യദിനം കേരളത്തില്‍ നിന്ന് 3.16 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. കേരളത്തില്‍ ആദ്യദിനം 1157 പ്രദര്‍ശനങ്ങളാണ് നടന്നത്. സിനിമയിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തെങ്കിലും സുരേഷ് ഗോപിയുടെ ബോക്‌സോഫീസ് പവറിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് തെളിയിച്ച ചിത്രമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒ ടി ടി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സെപ്തംബർ ഏഴിന് സീ 5ലൂടെ ചിത്രം റിലീസ് ചെയ്യും. നീത പിള്ള, ഗോകുൽ സുരേഷ്, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ശ്രീഗോകുലം മുവീസിന്റെയും ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഗോകുലം ഗോപാലനും ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























