ഞാനും മകനും ഗണേശജിയെ വീട്ടിലേക്ക് വരവേറ്റു... പൂമാലകള്‍ കൊണ്ട് അലങ്കരിച്ച ഗണേഷ വിഗ്രഹത്തിന്റെ ചിത്രവും ആരാധകർക്കായി പങ്കുവെച്ചു; കഠിനാധ്വാനവും സ്ഥിരോത്സാഹവും ഈശ്വരവിശ്വാസവുമുണ്ടെങ്കില്‍ സ്വപ്‌നതുല്യമായ ജീവിതം നയിക്കാനാകുമെന്നാണ് നാം പഠിക്കേണ്ടതെന്ന് ഷാരൂഖ്..

തെന്നിന്ത്യന്‍- ബോളിവുഡ് സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. നിരവധി പ്രത്യേകതയോടെയാണ് ചിത്രം എത്താന്‍ പോകുന്നത്. നാല് വര്‍ഷത്തിന് ശേഷമാണ് ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിന്‍ പ്രത്യക്ഷപ്പെടുന്ന സവിശേഷത ഉള്ളതുകൊണ്ട് തന്നെ ആരാധകർ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് വിനായക ചതുര്‍ഥി ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. കുടുംബത്തോടൊപ്പം ഗണേശോത്സവം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആരാധകര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. താനും മകനും ഗണേശജിയെ വീട്ടിലേക്ക് വരവേറ്റുവെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. പൂമാലകള്‍ കൊണ്ട് അലങ്കരിച്ച ഗണേഷ വിഗ്രഹത്തിന്റെ ചിത്രവും എസ്ആര്‍കെ പങ്കുവച്ചിട്ടുണ്ട്. മോദകം രുചികരമായിരുന്നെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കഠിനാധ്വാനവും സ്ഥിരോത്സാഹവും ഈശ്വരവിശ്വാസവുമുണ്ടെങ്കില്‍ സ്വപ്‌നതുല്യമായ ജീവിതം നയിക്കാനാകുമെന്നാണ് നാം പഠിക്കേണ്ടതെന്നും ഷാരൂഖ് ഓര്‍മിപ്പിച്ചു. ഷാരൂഖാനെക്കൂടാതെ അമിതാബ് ബച്ചന്‍, ആലിയ ഭട്ട്, കരീന കപൂര്‍, കജോള്‍, മുതലായവരും വീടുകളില്‍ വിനായക ചതുര്‍ഥി ആഘോഷിച്ചു. അക്ഷയ് കുമാര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആരാധകര്‍ക്ക് വിനായക ചതുര്‍ഥി ആശംസകള്‍ നേര്‍ന്നു.
https://www.facebook.com/Malayalivartha

























