എനിക്ക് കിട്ടിയ ഏറ്റവും വലിയ ഓണസമ്മാനം... കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷത്തിലാണ് ഗിന്നസ് പക്രു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷത്തിലാണ് ഗിന്നസ് പക്രു ഇപ്പോള്‍. തന്റെ രൂപത്തിലുള്ള മെഴുകു പ്രതിമയെ കുറിച്ചാണ് താരം പറയുന്നത്. ഒറിജിനല്‍ ഗിന്നസ് പക്രു ഏതാണെന്ന് സംശയം തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് പ്രതിമ. ശില്പി ഹരി കുമാര്‍ തയ്യാറാക്കിയ പ്രതിമയുടെ അനാച്ഛാദനം കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടന്നു.
കാണാതായ ഇരട്ടസഹോദരനെ കണ്ടെത്തിയ സന്തോഷമാണ് സ്വന്തം മെഴുകു പ്രതിമ കണ്ടപ്പോള്‍ തോന്നിയതെന്നാണ് ഗിന്നസ് പക്രു പറഞ്ഞത്. എനിക്കിത് ഭയങ്കര അത്ഭുതമായി പോയി. കാരണം ജീവിതത്തില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഓണം നാളില്‍ കിട്ടിയ ഏറ്റവും വലിയൊരു സമ്മാനമാണിത്.
നമ്മളും കലാമേഖലയില്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ ഒരു കലാകാരന്റെ ഏറ്റവും വലിയൊരു മികവാണ് ഇവിടെ കാണുന്നത്. ഡ്രസ്സും മെഴുകും കുറച്ചുമതി എന്നാല്‍ ആ സൂക്ഷമത അത്ഭുതപ്പെടുത്തി. ജീവിതത്തിലെ ആദ്യത്തെ ഒരു അനുഭവമാണിത്. പ്രതിമയ്ക്ക് വേണ്ടി ഹരി കുമാര്‍ ചെലവഴിച്ച സമയം മുഴുവന്‍ എന്നോടുള്ള സ്‌നേഹമാണ്. കണ്‍പീലി വരെ വ്യക്തമായി നിരീക്ഷിച്ച് അദ്ദേഹം ചെയ്തിട്ടുണ്ടെന്നും പക്രു പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പ്രതിമയ്ക്കും ശില്‍പിക്കുമൊപ്പമുള്ള വീഡിയോ ഗിന്നസ് പക്രു പങ്കുവച്ചിട്ടുണ്ട്. പ്രതിഭയുടെ കൈയ്യൊപ്പ് പതിഞ്ഞ എന്റെ കൊച്ചു മെഴുക് പ്രതിമ! നന്ദി. ഹരി കുമാര്‍ എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവച്ചിരിക്കുകയാണ്. പ്രതിമയുടേതിന് സമാനമായ വേഷം ധരിച്ചാണ് ഗിന്നസ് പക്രു എത്തിയിരിക്കുന്നത്. അതിനാല്‍ പ്രതിമ ഏതാണെന്ന് മനസിലാക്കാനായില്ല എന്നാണ് ആരാധകരുടെ കമന്റുകള്‍.
https://www.facebook.com/Malayalivartha

























