Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിറന്നാളിന് ഭയങ്കര സർപ്രൈസായിട്ടാണ് സകൈയെ ഡെയ്ൻ എനിക്ക് തന്നത്... കാറിന്റെ ഡിക്കി ബലൂണുകൾ കൊണ്ട് അലങ്കരിച്ച് അതിനുള്ളിലാണ് അവൻ ഈ സർപ്രൈസ് കൊണ്ടുവന്നത്... സ്കൈയെ കണ്ടതും ഞാൻ കരയാൻ തുടങ്ങി.. ഞാൻ അമ്മയായിട്ട് ഒരു മാസമായി; ആദ്യമായി തുറന്ന് പറച്ചിലുമായി മീനാക്ഷി രവീന്ദ്രൻ!

03 SEPTEMBER 2022 09:46 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത ചലച്ചിത്ര-ടെലിവിഷന്‍ താരമാണ് മീനാക്ഷി രവീന്ദ്രന്‍. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അഭിനയത്തിനു പുറമെ ടെലിവിഷന്‍ അവതാരക കൂടിയാണ് താരം. ഉടൻ പണം എന്ന ഷോയിലൂടെ മീനാക്ഷി അധികം ശ്രദ്ധിക്കപ്പെട്ടത്. ആ ഒരൊറ്റ പരിപാടിയിലൂടെ മീനാക്ഷി വളരെ പെട്ടന്ന് തന്നെ ആരാധകരെ നേടിയെടുക്കുകയായിരുന്നു. കൂടാതെ മാലിക് എന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ മകളായും അഭിനയിച്ചു. ഹൃദയം അടക്കമുള്ള സിനിമകളിലും അഭിനയിച്ചിട്ടുള്ള മീനാക്ഷി ഇപ്പോൾ തന്റെ ജീവിതത്തിലെ പുതിയ സന്തോഷങ്ങളെ കുറിച്ച് സംസാരിച്ചതിന്റെ വീഡിയോയാണ് വൈറലാകുന്നത്. എയർഹോസ്റ്റസ് ജോലി ഉപേക്ഷിച്ചാണ് മീനാക്ഷി അഭിനയത്തിലേക്ക് ഇറങ്ങിയത്. 'സ്കൈയാണ് എന്റെ പുതിയ വിശേഷം. അമ്മയായിട്ട് ഒരു മാസമാകുന്നു. ഉടൻ പണം ചാപ്റ്റർ ഫോർ തുടങ്ങിയതും വലിയ സന്തോഷമാണ്. ഞാൻ ചെയ്ത് പൂർത്തിയാക്കിയ സിനിമ റിലീസിനൊരുങ്ങുകയാണ്. മറ്റൊരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു.' 'ആളുകൾ എന്നെ തിരിച്ചറിയുന്നുണ്ട് എന്നത് ഞാനിപ്പോഴും ഉൾക്കൊണ്ടിട്ടില്ല. പുറത്തേക്കിറങ്ങുമ്പോൾ ആളുകൾ വന്ന് സെൽഫി എടുക്കുമ്പോഴാണ് ഞാനത് പലപ്പോഴും മനസിലാക്കുന്നത്. ബോൾഡാണ് എന്റെ ക്യാരക്ടറെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആളുകൾ എന്നെപറ്റി എന്ത് പറയുന്നുവെന്നത് എനിക്ക് ഇപ്പോൾ വിഷയമല്ല. ഞാൻ എന്റെ ഇഷ്ടത്തിനാണ് ജീവിക്കുന്നത്.' 'നമ്മുടെ പേഴ്സണൽ ലൈഫിൽ തലയിടാൻ ആർക്കും അവകാശമില്ലല്ലോ. ​ഹെൽത്തി ക്രിട്ടിസിസം എനിക്ക് ഇഷ്ടമാണ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി വിമാനത്തിൽ കയറിയത്. അന്ന് മുതൽ മനസിലുറപ്പിച്ചതാണ് ക്യാബിൻ ക്രൂ ജോലി.' 'സിനിമയിൽ അഭിനയിക്കാൻ ഇഷ്ടമായിരുന്നു അന്ന് അത് ഭ്രാന്തായിരുന്നില്ല. ഇന്റർനാഷണൽ എയർലൈൻസിൽ ജോലി നോക്കാൻ ഞാൻ കുറച്ച് ​ഗ്യാപ്പെടുത്തിരുന്നു.

അപ്പോഴാണ് നായിക നായകനിലേക്ക് അവസരം വന്നത്. അങ്ങനെയാണ് അഭിനയത്തെ സ്നേഹിച്ച് തുടങ്ങിയത്. ക്യാബിൻ ക്രൂ എന്ന ജോലിയോട് ഒരുതരി ഇഷ്ടം പോലും കുറഞ്ഞിട്ടില്ല.''ഇപ്പോഴും ഫ്ലൈറ്റിൽ പോകുമ്പോൾ ക്യാബിൻ ക്രൂവിനെ കാണുമ്പോൾ സങ്കടം വരും. സ്കൈ എന്ന പട്ടിക്കുട്ടിയെ എനിക്ക് ​ഗിഫ്റ്റ് തന്നത് ഡെയ്നാണ്. അവൻ എനിക്ക് തന്ന പിറന്നാൾ സമ്മാനമായിരുന്നു. അവനും ഞാനും ഡോ​ഗ് ലവേഴ്സാണ്. അതുകൊണ്ട് തന്നെ പട്ടികളെ കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ട്.' 'അവൻ അപ്പോഴും എന്നോട് ചോദിക്കുമായിരുന്നു നായക്കുട്ടിയെ വാങ്ങിയാൽ ഷൂട്ടിനും തിരക്കിനുമിടയിൽ നീ അതിനെ ശ്രദ്ധിക്കുമോയെന്ന്. ഷിറ്റ്സു ബ്രീഡ് എനിക്ക് ഇഷ്ടമാണ്. പിറന്നാളിന് ഭയങ്കര സർപ്രൈസായിട്ടാണ് സകൈയെ ഡെയ്ൻ എനിക്ക് തന്നത്. കാറിന്റെ ഡിക്കി ബലൂണുകൾ കൊണ്ട് അലങ്കരിച്ച് അതിനുള്ളിലാണ് അവൻ ഈ പട്ടിക്കുഞ്ഞിനെ കൊണ്ടുവന്നത്.' 'സ്കൈയെ കണ്ടതും ഞാൻ കരയാൻ തുടങ്ങി. ആ സമയം ഞാൻ പ്രസവിച്ച കുഞ്ഞിനെ കണ്ടപോലെയാണ് എനിക്ക് തോന്നിയത്.' 'ആദ്യമായി കുഞ്ഞിനെ കാണുമ്പോഴുള്ള സന്തോഷമായിരുന്നു. ഞാനാണിപ്പോൾ സ്കൈയ്യുടെ എല്ലാ കാര്യങ്ങളും നോക്കുന്നത്. അതിൽ വിട്ടുവീഴ്ച വരുത്താറില്ലെന്നും മീനാക്ഷി രവീന്ദ്രൻ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends