Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ തടിച്ച ശരീരവുമായും ഞാന്‍ ഫില്‍റ്റര്‍ ചെയ്ത് അപ്ലോഡ് ചെയ്ത പടങ്ങളുമായും എഡിറ്റ് ചെയ്ത് എന്നെ ബോഡി ഷൈമിങ് നടത്തുന്നത് ഞാൻ കാണുന്നുണ്ട്! ഈ ഫോട്ടോകളെല്ലാം അത് ഫില്‍റ്റര്‍ ആയാലും അല്ലെങ്കിലുമൊക്കെ അന്നും ഇന്നും എനിക്ക് ഞാന്‍ തന്നെയാണ് സുന്ദരി... എന്റെ ശരീരം, സ്വഭാവം, എല്ലാത്തിനെയും ഞാന്‍ സുന്ദരമായും അഭിമാനത്തോടെയാണ് കാണുന്നത്; തുറന്ന് പറഞ്ഞ് ദിയ സന

03 SEPTEMBER 2022 10:48 AM IST
മലയാളി വാര്‍ത്ത

ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം ഒരുമിച്ച് താമസിക്കുക. ചിലപ്പോള്‍ നേരത്തെ പരിചയമുള്ളവരായിരിക്കാം അവര്‍. അല്ലെങ്കില്‍ ആദ്യമായി കാണുന്ന ചിലര്‍. പ്രശസ്‍തരും അപ്രശസ്‍തരും ആയ ഒരുകൂട്ടം മത്സരാര്‍ഥികള്‍ ഒരുമിച്ച് നിൽക്കുന്നതാണ് ബിഗ്‌ബോസ് ഷോ. എന്നാൽ ഈ ഷോ പക്ഷേ അവരുടെ ജീവിതം മാറ്റിമറിക്കുന്നതാണ് പിന്നീട കാണാൻ കഴിയുന്ന അനുഭവം. ലോകത്തിന് മുന്നില്‍ തന്നെ അവതരിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ബിഗ് ബോസ്. ബിഗ് ബോസ് ഷോ അവര്‍ക്ക് നല്‍കുന്ന പ്രശസ്‍തിയും മറ്റൊരു ഘടകം. ബിഗ് ബോസ് ഷോയില്‍ മാറ്റുരച്ച് വിജയിച്ച് ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്‍ടിക്കാനായവര്‍ ഒരുപാട് പേരുണ്ട്. ബിഗ്‌ബോസ് ഒന്നാം സീസണില്‍ ജനപ്രീതി സ്വന്തമാക്കിയ മത്സരാര്‍ഥികളില്‍ ഒരാളാണ് ദിയ സന. മോഡലും ആക്ടിവിസ്റ്റുമായ ദിയയുടെ ബിഗ് ബോസിലെ പ്രകടനം പിന്നീട് വിമര്‍ശനങ്ങളായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സജീവമായി പോസ്റ്റുകള്‍ ഇടാറുള്ള ദിയ സന പല വിഷയത്തിലും രൂക്ഷമായി പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഫോട്ടോ ചൂണ്ടി കാണിച്ച് ബോഡി ഷെയിമിങ് നടത്തുന്നവര്‍ക്കെതിരെയും ബിഗ് ബോസിലുണ്ടായിരുന്നപ്പോഴത്തെ സൗന്ദര്യത്തെ കുറിച്ചും പറയുകയാണ് ദിയ.

ഫേസ് ബുക് കുറിപ്പ് ഇങ്ങനെ...

ഇത് ബിഗ് ബോസില്‍ പങ്കെടുക്കുമ്പോള്‍ ഉള്ള എന്റെ സൗന്ദര്യമാണ്.. ഞാന്‍ ഈ സൗന്ദര്യത്തെ ഒരുപാട് അഭിമാനത്തോടെയും സന്തോഷത്തോടെയും ആണ് സ്വീകരിച്ചിട്ടുള്ളത്. ഞാനെന്റെ ആക്റ്റീവിസവുമായി മുന്നോട്ട് പോകുമ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല ഇന്ത്യയിലെ തന്നെ നമ്പര്‍ 1 ഷോ യില്‍ എനിക്ക് പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്ന്. പക്ഷെ എനിക്ക് അതിന് ഭാഗ്യമുണ്ടായി. അതും മലയാളം ഒന്നാം സീസണില്‍ തന്നെ... അത് അഭിമാനമായി തന്നെ കാണുന്നു... കാരണം ആ ഷോയില്‍ കൂടി ഉണ്ടായത് എനിക്ക് നേട്ടങ്ങള്‍ മാത്രമാണ്. ഇപ്പോള്‍ ഇതിവിടെ എഴുതിയത് ഈ ഫോട്ടോകള്‍ ഇപ്പോഴുള്ള എന്റെ തടിച്ച ശരീരവുമായും ഞാന്‍ ഫില്‍റ്റര്‍ ചെയ്ത് അപ്ലോഡ് ചെയ്ത പടങ്ങളുമായും എഡിറ്റ് ചെയ്ത് എന്നെ ബോഡി ഷൈമിങ് നടത്തുന്നത് കുറച്ചു നാളുകളായി ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ്. സോഷ്യല്‍ മീഡിയയിലെ ഒരു 90 ശതമാനം ഫോട്ടോകളും ഫില്‍റ്റര്‍ എഡിറ്റ് ഒക്കെ തന്നെയാണ്. അതിലെ ട്രോളുകളെ ഞാന്‍ തന്നെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും' ദിയ സന പറയുന്നു.

പക്ഷെ അങ്ങനെ ചെയ്യുമ്പോളും എന്തോ എന്നെ ഉപദ്രവിക്കുന്ന, ഷെയിം ചെയ്യുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇടുന്നവന്റെ മനസുഖം അത് ഉണ്ടാക്കി ഇതുവഴി വന്ന് പോകരുത്. കാരണം അമ്മാതിരി ചെയ്യുന്ന ആളുകള്‍ അറിയാനാണ്. സൈബര്‍ ബുളിങ് ബോഡി ഷൈമിങ് ഒക്കെ നടത്തുന്ന നാറികളെ അങ്ങനെ വാഴിക്കരുത്. പ്രതികരിക്കണം എല്ലാവരും. പലരും ഇത്തരം വിഷയങ്ങളില്‍ നല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. എന്നോട് ഒരുപാട് പെണ്‍കുട്ടികള്‍ സംസാരിക്കാറുണ്ട്. അത്‌കൊണ്ടാണ് ഞാന്‍ എന്റെ കാര്യം തന്നെ പറഞ്ഞതും. ഇത് ഞാന്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയി ഉണ്ടോ അന്ന് മുതല്‍ ഉണ്ട്. ഈ ഫോട്ടോകളെല്ലാം അത് ഫില്‍റ്റര്‍ ആയാലും അല്ലെങ്കിലുമൊക്കെ അന്നും ഇന്നും എനിക്ക് ഞാന്‍ തന്നെയാണ് സുന്ദരി. എന്റെ ശരീരം, സ്വഭാവം, എല്ലാത്തിനെയും ഞാന്‍ സുന്ദരമായും അഭിമാനത്തോടെയാണ് കാണുന്നത്. എന്നെ പോലെ ഒരുത്തനും ഈ ലോകത്ത് ഇല്ല. ഞാന്‍ മാത്രേ ഉളളൂ.. നന്ദി മക്കളെ.. ഈനും കുറിക്കുകയാണ് ദിയ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends