Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എട്ടാം പ്രതിയുടെ സ്വാധീന വലയം പലപ്പോഴായി പുറത്ത് വന്നതാണ്... ഇതൊക്കെ അതിജീവിതയ്ക്ക് ഉണ്ടാക്കുന്ന മാനസിക വേദന പരിഗണിക്കാൻ കോടതിക്ക് കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്! തുറന്ന് പറഞ്ഞ് അഡ്വ ടിബി മിനി

03 SEPTEMBER 2022 11:45 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കേസുമായി ബന്ധപ്പെട്ട് നടുക്കുന്ന നീക്കമാണ് ദിവസങ്ങളായി കാണുന്നത്. ഇപ്പോഴിതാ ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ അയാൾ പിന്നേയും പിന്നേയും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ അട്ടിമറിക്കാനും ശ്രമിക്കുന്നത് എന്തിനാണെന്ന് ചോധിച്ച്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് അതിജീവിതയുടെ അഭിഭാഷക അഡ്വ ടിബി മിനി.

അഡ്വ ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

'എട്ടാം പ്രതിയുടെ സ്വാധീന വലയം പലപ്പോഴായി പുറത്ത് വന്നതാണ്. ഇതൊക്കെ അതിജീവിതയ്ക്ക് ഉണ്ടാക്കുന്ന മാനസിക വേദന പരിഗണിക്കാൻ കോടതിക്ക് കഴിയുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. അത് കഴിയുന്നില്ലെങ്കിൽ അത് സിസ്റ്റത്തിന്റെ വലിയ പരാജയമാണ്. പരാതിക്കാരെയാണ് കോടതി പ്രഥമമായി പരിഗണിക്കേണ്ടത്'. 'പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ മുൻപ് എങ്ങനെയാണോ ജീവിച്ചത് അതുപോലെ ചടുലതയോടെ സമൂഹത്തിലേക്ക് നിൽക്കാൻ അവരെ പ്രാപ്തരാക്കുന്ന സാമൂഹിക അവബോധം ഉണ്ടാക്കുകയും അതിജീവിതമാർക്ക് ധൈര്യം പകരുകയുമാണ് വേണ്ടത്. ഇത്തരത്തിൽ തെറ്റുകൾ ചെയ്യുന്ന ആളെ കർക്കശമായി ശിക്ഷിക്കുന്ന ഇടപെടലുകൾ ഉണ്ടാകുക. അതാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടത്'. 'എത്ര അഹങ്കാരത്തോട് കൂടി മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോഴും ഒരു കുറ്റവാളി ചില തെളിവുകൾ ബാക്കിവെച്ചിട്ടുണ്ടാകും. പണമുള്ളവനെ സംബന്ധിച്ച് ഇതിനെയൊക്കെ അട്ടിമറിക്കാനാകും, അതിന്റെ അമിതമായ ആത്മവിശ്വാസവും അയാൾക്കുണ്ടാകാം. അതിജീവിതയെ ആദ്യമായി കണ്ടപ്പോൾ ഞാൻ പറഞ്ഞത് എങ്ങനെയാണോ മുൻപ് നിങ്ങൾ കരിയറടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ട് പോയത് അതുപോലെ തന്നെ മുന്നോട്ട് പോകണം എന്നാണ്, കാരണം അതാണ് പ്രതി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്'. 'പ്രതി എത്ര സിനിമ വേണമെങ്കിലും ചെയ്യുന്നു, പ്രൊഫഷൻ ഡെവലപ്പ് ചെയ്യുന്നു, ബിസിനസ് ഡെവലപ്പ് ചെയ്യുന്നു, സമൂഹത്തിൽ നെഞ്ച് വിരിച്ച് നടക്കുന്നു.

പക്ഷേ പെൺകുട്ടികൾ പിന്നെയും പിന്നെയും ടോർച്ചർ ചെയ്യപ്പെടുകയാണ്. ആ സംഭവത്തിന് ശേഷം അതിജീവിത മറ്റ് ഭാഷകളിലെ സിനിമകളിൽ സജീവമായെങ്കിലും മലയാളത്തിലേക്ക് വന്നിരുന്നില്ല' . 'കഴിഞ്ഞ ദിവസം അവരുടെ പുതിയ മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നപ്പോൾ സന്തോഷം തോന്നി, അവർ ഇപ്പോൾ മലയാളത്തിൽ സജീവമാകുകയാണ് , ഇവിടെ പല പരിപാടികളിലും പങ്കെടുക്കുകയാണ് , അവർക്ക് വലിയ സ്വീകാര്യത ലഭിക്കുകയാണ്'. 'ദിലീപിന്റെ ഈ വാദം വിചിത്രം, കണ്ട അണ്ടനും അടങ്ങോടനും വരെ ആക്സസ് ചെയ്തിട്ടും..; പ്രകാശ് ബാരെ'ദിലീപിന്റെ ഈ വാദം വിചിത്രം, കണ്ട അണ്ടനും അടങ്ങോടനും വരെ ആക്സസ് ചെയ്തിട്ടും..; പ്രകാശ് ബാരെ. 'പലരും അവർക്ക് പിന്നിൽ ഒറ്റക്കെട്ടായി നിന്ന് ഈ പോരാട്ടവുമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ ചില മുള്ളുകൾ ഉണ്ട്. ഈ മുള്ളുകളെ മാറ്റി നിർത്തേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ മുന്നോട്ട് പോക്കിന് ഏറ്റവും പ്രധാനമാണ്. ഇവിടെ പലരും പറയുന്നത് ദിലീപ് ചെയ്തിട്ടില്ല, ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നതാണ്. ആ വിശ്വാസമാണ് അവർ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നത്'.

' കുറ്റം ചെയ്തിട്ടില്ലെങ്കിൽ അയാൾ പിന്നേയും പിന്നേയും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ അട്ടിമറിക്കാനും ശ്രമിക്കുന്നത് എന്തിനാണ്. ഇത്രയൊക്കെ പ്രതി ചെയ്യുമ്പോഴും പ്രകൃതിയുടെ കൈയ്യൊപ്പ് ഈ കേസിൽ ഉണ്ടാകുന്നുണ്ട്. എട്ടാം പ്രതി നടത്തുന്ന പല നീക്കങ്ങളും പ്രതിക്ക് തന്നെ തിരിച്ചടിയാവുകയാണ്. പ്രതി തന്നെയാണ് കേസിൽ തെളിവുകൾ കൊണ്ട് തരുന്നത്'. നിരപരാധിയാണെങ്കിൽ ഏത് ജഡ്ജി വന്നാലും താൻ കേസിനെ നേരിട്ടോളാം എന്നല്ലേ ദിലീപ് പറയേണ്ടിയിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റക്കാരനല്ലെങ്കിൽ വെറുതെ വിട്ടട്ടോ, പക്ഷേ ഫെയർ ട്രയൽ കേസിൽ വേണമെന്നതാണ് താൻ ആവശ്യപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ നടന്ന എ എം എം എയുടെ പരിപാടിയിൽ എട്ടാം പ്രതിയായ ദിലീപ് പറഞ്ഞത് ഇത്തരമൊരു സംഭവം നമ്മുടെ സമൂഹത്തിൽ ഉണ്ടാകാൻ പാടില്ലെന്നല്ലേ. അത് തന്നെയാണ് പ്രധാനപ്പട്ടെത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends