Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നവീനെ പരിചയപ്പെട്ടതും പ്രണയത്തിലായതും പിന്നെ വിവാഹത്തിലേക്ക് എത്തിയതിനെയും കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞു... ജീവിതത്തിലെ ഏറ്റവും ഷോക്കിങ് ആയ അനുഭവത്തെ കുറിച്ചുമൊക്കെ ആദ്യമായി തുറന്നു പറയുന്നു... 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പ്രൊമോ വീഡിയോ വൈറൽ

03 SEPTEMBER 2022 12:36 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയതാരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രമായി എത്തി സിനിമാ മേഖലയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കിയ നടി, ഇന്ന് തെന്നിന്ത്യയിലെ തന്നെ പ്രിയ നായികയാണ്. ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഭാവന ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ സജീവമായ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. ഇപ്പോഴിതാ, ഫ്‌ളവേഴ്‌സ് ടിവിയുടെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കുന്ന ഭാവനയുടെ വീഡിയോയാണ് വൈറലാകുന്നത്. അവിട്ടം ദിനത്തിൽ സംപ്രേഷണം ചെയ്യുന്ന എപ്പിസോഡിന്റെ പ്രോമോയാണ് ആരാധകരുടെ ശ്രദ്ധനേടിയിരിക്കുന്നത്. ഷോയിൽ ഭാവന ഭർത്താവ് നവീനെ പരിചയപ്പെട്ടതും പ്രണയത്തിലായതും പിന്നെ വിവാഹത്തിലേക്ക് എത്തിയതിനെയും കുറിച്ച് സംസാരിക്കുന്നുണ്ട് എന്നാണ് പ്രോമോ നൽകുന്ന സൂചന.

ഷൂട്ടിംഗ് സെറ്റുകളിൽ നവീന്റെ സാന്നിധ്യത്തെ കുറിച്ച് അവതാരകനായ ശ്രീകണ്ഠൻ നായർ ചോദിക്കുന്നതും പ്രൊമോയിൽ കാണാം. ജീവിതത്തിലെ ഏറ്റവും ഷോക്കിങ് ആയ അനുഭവത്തെ കുറിച്ചുമൊക്കെ ഭാവന സംസാരിക്കുന്നുണ്ട് എന്നാണ് വീഡിയോ നൽകുന്ന സൂചന. 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പ്രൊമോയാണ് പുറത്തു വിട്ടിരിക്കുന്നത്. ചിരിച്ചു വളരെ സന്തോഷവതിയായിട്ടാണ് പ്രൊമോ വീഡിയോയിൽ ഉടനീളം ഭാവനയെ കാണുന്നത്. ചിരിച്ച മുഖത്തോടെ ഭാവനയെ കണ്ട സന്തോഷം വീഡിയോക്ക് താഴെ ആരാധകർ പങ്കുവയ്ക്കുന്നുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends