ജീന്‍സും ടോപ്പുമിട്ട ചിത്രത്തില്‍ താലി പുറത്ത് കാണിച്ച് മഹാലക്ഷ്മി! ജീവിതം മനോഹരമാണ്. നീ എനിക്കത് സാധ്യമാക്കിത്തന്നു എന്റെ പുരുഷാ... വിമർശകരുടെ വായ അടപ്പിച്ച് മഹാലക്ഷ്മിയുടെ വൈറൽ പോസ്റ്റ്

നടിയും അവതാരകയുമായ മഹാലക്ഷ്മി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. പ്രശസ്ത തമിഴ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനാണ് വരൻ. ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. രവീന്ദർ നിർമ്മിക്കുന്ന ‘വിടിയും വരൈ കാത്തിര്’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ചിത്രത്തിൽ മഹാലക്ഷ്മിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരുപ്പതിയിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ചിലര്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. വധുവിനെക്കാളും വരന് തടി കൂടുതലാണെന്നുള്ളതാണ് പലര്‍ക്കും പ്രശ്‌നമായി തോന്നിയത്. എന്നാല്‍ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന പ്രിയതമനെ കുറിച്ച് മഹാലക്ഷ്മി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
'ജീവിതം മനോഹരമാണ്. നീ എനിക്കത് സാധ്യമാക്കിത്തന്നു എന്റെ പുരുഷാ..' എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷനായി മഹാലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ജീന്‍സും ടോപ്പുമിട്ട ചിത്രത്തില്‍ താലി പുറത്ത് കാണിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം രവി ചന്ദ്രനെ ടാഗ് ചെയ്തിട്ടുമുണ്ട്. വിവാഹത്തിന് പിന്നാലെ താരങ്ങള്‍ ഹണിമൂണിന് പോവുകയാണെന്നാണ് ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകളില്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























