മെറൂണ്‍ നിറത്തിലുള്ള ജാക്കറ്റും, സില്‍വര്‍ ബോര്‍ഡന്‍ സെറ്റ് സാരിയിൽ അതീവസുന്ദരിയായി ഗോപി സുന്ദറിന്റെ മുൻ ഭാര്യ പ്രിയ! മാധവ് സുന്ദര്‍ പങ്കുവെച്ച ചിത്രത്തിന് ലൈക് അടിച്ച് അമൃത സുരേഷ്; ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ഗോപി സുന്ദറും അമൃത സുരേഷും ഇപ്പോള്‍ എന്ത് പോസ്റ്റ് ചെയ്താലും അത് വൈറലാണ്. ഇരുവരുടെയും യാത്രകളും സംഗീതവും മറ്റ് വിശേഷങ്ങളും എല്ലാം നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നതില്‍ രണ്ട് പേര്‍ക്കും വിരോധവും ഇല്ല. ഇപ്പോഴിതാ ഗോപി സുന്ദറിന്റെ മുൻ ഭാര്യ പ്രിയയുടെ ചില ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത് മകന്‍ മാധവ് സുന്ദര്‍ തന്നെയാണ്. അമ്മയുടെ തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് നിര്‍ത്തിയിരിയ്ക്കുന്ന ഏതാനും ഫോട്ടോകളാണ് മാധവ് പങ്കുവച്ചിരിയ്ക്കുന്നത്. അമ്മ എന്ന് മാത്രമാണ് ഫോട്ടോയ്ക്ക് നല്‍കിയിരിയ്ക്കുന്ന അടികുറിപ്പ്. മെറൂണ്‍ നിറത്തിലുള്ള ജാക്കറ്റും, സില്‍വര്‍ ബോര്‍ഡന്‍ സെറ്റ് സാരിയുമാണ് പ്രിയയുടെ വേഷം. ഒറ്റ നോട്ടത്തില്‍ സുന്ദരി എന്നല്ലാതെ ഒന്നും പറയാനില്ല. എന്നാൽ ഈ ചിത്രം ലൈക്ക് അടിച്ചവരുടെ കൂട്ടത്തിൽ ഗോപി സുന്ദറിന്റെ നിലവിലെ ജീവിത പങ്കാളി അമൃത സുരേഷും ഉണ്ട്. മാധവ് സുന്ദറിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്ന അമൃത നേരത്തെ, മാധവ് സുന്ദര്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി കോപ്പി അടിച്ച് പങ്കുവച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രിയയുടെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടുള്ള കമന്റുകള്‍ തന്നെയാണ് ഫോട്ടോയ്ക്ക് താഴെ വന്നുകൊണ്ടിരിയ്ക്കുന്നത്. 'സന്തൂര്‍ മമ്മി' എന്നാണ് ചിലര്‍ വിശേഷിപ്പിയ്ക്കുന്നത്. എന്ത് ക്യൂട്ട് ആണ് പ്രിയയുടെ ചിരി, എന്ത് സുന്ദരിയാണ് പ്രിയ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
https://www.facebook.com/Malayalivartha

























