Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ ഒരു സിനിമ പോലും അല്ലി ഇതുവരെ കണ്ടിട്ടില്ല... കാരണം ഞാന്‍ ചെയ്യുന്ന സിനിമകളിലെല്ലാം കുറച്ച് വയലന്‍സൊക്കെ ഉള്ളതു കൊണ്ട് ഇതുവരെ കാണിച്ചിട്ടില്ല! അല്ലിയുടെ പ്രായത്തിലുള്ള പിള്ളേര്‍ക്കെല്ലാം അങ്ങനൊരു സ്വഭാവം ഉണ്ടെന്ന് തോന്നുന്നു... ആദ്യമായി തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

03 SEPTEMBER 2022 03:50 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ പ്രിയ താരകുടുംബമാണ് പൃഥ്വിയുടേത്. അഭിനേത്രിയല്ലെങ്കിലും പിന്നണിയില്‍ സജീവയായ സുപ്രിയയും എല്ലാവര്‍ക്കും സുപരിചതയാണ്. കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തിനിടെ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അച്ഛന്റെ സിനിമകള്‍ കണ്ട് മകള്‍ക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട സിനിമ ഏതാണെന്നാണ് പൃഥ്വിരാജിനോട് ചോദിച്ചത്... 'എന്റെ സിനിമകള്‍ അലംകൃത കണ്ടിട്ടില്ല. എന്റെ ഒരു സിനിമ പോലും അല്ലി ഇതുവരെ കണ്ടിട്ടില്ല. കാരണം ഞാന്‍ ചെയ്യുന്ന സിനിമകളിലെല്ലാം കുറച്ച് വയലന്‍സൊക്കെ ഉള്ളതു കൊണ്ട് ഇതുവരെ കാണിച്ചിട്ടില്ല. അല്ലി കണ്ടിട്ടുള്ളതെല്ലാം കുട്ടികളുടെ സിനിമയാണ്. അവള്‍ക്ക് എനിക്ക് കാണാന്‍ പറ്റുന്നൊരു സിനിമയുണ്ടാക്കണം. അതായത് കുട്ടികള്‍ക്ക് വേണ്ടിയൊരു സിനിമ ചെയ്യണമെന്നാണ് അവളിപ്പോള്‍ നിരന്തരമായി പറഞ്ഞ് കൊണ്ടിരിക്കുന്നത്. കുട്ടികളുടെ സിനിമ ഇപ്പോള്‍ എന്റെ ലിസ്റ്റിലുണ്ടെന്നും' പൃഥ്വിരാജ് പറയുന്നു. എന്റെ സിനിമകളൊന്നും കാണാത്തത് കൊണ്ട് എന്റെ അഭിനയം എങ്ങനെയാണെന്നോ അതിനെ പറ്റി അഭിപ്രായം പറയുകയോ അവള്‍ ചെയ്തിട്ടില്ല. ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒരിക്കലും നിര്‍ത്തരുതെന്നുള്ളതാണ് വലിയ കാര്യം. ഇവളുടെ അത്രയും ചോദ്യം ചോദിക്കുന്ന ആളുണ്ടാവില്ല. അല്ലിയുടെ പ്രായത്തിലുള്ള പിള്ളേര്‍ക്കെല്ലാം അങ്ങനൊരു സ്വഭാവം ഉണ്ടെന്ന് തോന്നുന്നു. എന്റെ സുഹൃത്തുക്കളുടെ മക്കളെക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ അല്ലി ചോദിക്കാറുണ്ട്. ചില സമയത്ത് ഒരഞ്ച് മിനുട്ട് മിണ്ടാതിരിക്കാന്‍ പറ്റുമോയെന്ന് ചിന്തിച്ച് പോയിട്ടുണ്ട്. ഒരു കണക്കിന് അത് നല്ലതാണ്. ചോദിച്ചാലാണല്ലോ ഉത്തരങ്ങള്‍ കിട്ടുക എന്നും പൃഥ്വിരാജ് പറയുന്നു. ആ പ്രായത്തിലുള്ള കുട്ടികളുടെ എനര്‍ജി അസൂയാവഹമാണ്. രാവിലെ അഞ്ചരയ്ക്ക് അവള്‍ എഴുന്നേല്‍ക്കും. 6.20ന് സ്‌കൂള്‍ ബസ് വരും. വൈകുന്നേരം മൂന്ന് മണിയാവുമ്പോഴാണ് അവള്‍ തിരിച്ച് വീട്ടിലെത്തുന്നത്. വീട്ടില്‍ വന്നാല്‍ ഉടനെ തന്നെ കളിക്കാന്‍ പോവണം. പിന്നീട് എന്തെങ്കിലും ഹോം വര്‍ക്കുള്ളത് ചെയ്ത് കഴിഞ്ഞാല്‍ നമുക്ക് അത് കളിക്കാമെന്ന് പറഞ്ഞ് വരും. ഇത് ക്ഷീണിക്കുലേ എന്തൊരു എനര്‍ജിയാണ് എന്നാണ് ഞാന്‍ ചിന്തിക്കാറുള്ളത്. ഞാനും രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നയാളാണ്. വര്‍ക്കൗട്ടൊക്കെ കഴിഞ്ഞ് ഉച്ചയാവുമ്പോഴേക്കും എനിക്ക് ക്ഷീണമായിട്ടുണ്ടാവും. അതൊക്കെ കാണുമ്പോഴാണ് കുട്ടികളോട് എനിക്ക് അസൂയ തോന്നുന്നത്.

അവളുടെ ഈ എനര്‍ജിയും ചോദ്യങ്ങള്‍ ചോദിക്കുന്നതും ജീവിതത്തില്‍ എപ്പോഴും നിലനില്‍ക്കട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും നടന്‍ പറയുന്നു. അതേ സമയം ഇപ്പോഴത്തെ പിള്ളേര്‍ ഓരോ കാര്യങ്ങളും പഠിച്ചെടുക്കുന്നത് അത്ഭുതപ്പെടുത്തുന്ന രീതിയിലാണ്. ചില ഗാഡ്ജറ്റുകള്‍ ഒരു വര്‍ഷമൊക്കെ എടുത്തിട്ടാണ് ഞാന്‍ മനസിലാക്കിയത്. എന്നാല്‍ അവരത് ഈസിയായി കൈകാര്യം ചെയ്യും. അല്ലി മാത്രമല്ല അവളുടെ പ്രായത്തിലുള്ള പിള്ളേരെല്ലാം അങ്ങനെയാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (5 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (8 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends