വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍....

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിനു ശേഷം ചാക്കോച്ചന്റേതായി പുറത്തെത്തുന്ന ചിത്രമാണ് ഒറ്റ്. ഒറ്റ് ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 25 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അരവിന്ദ് സ്വാമി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഒറ്റ്. മലയാളത്തിലും തമിഴിലുമായി ഒരേസമയം നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രത്തിന്റെ തമിഴ് ടൈറ്റില്‍ രണ്ടകം എന്നാണ്.
അരവിന്ദ് സ്വാമിക്കൊപ്പം കുഞ്ചാക്കോ ബോബനും ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തിരുവോണ നാളായ സെപ്റ്റംബര്‍ 8 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു.
ഓരോ നഗരവും എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. എ എച്ച് കാഷിഫ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കര്‍ ആണ്. സെപ്റ്റംബര്‍ 2 ന് തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം റിലീസ് എട്ടിലേക്ക് നീട്ടുകയായിരുന്നു. തമിഴ് റിലീസുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലമാണ് തീയതി മാറ്റുന്നതെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























