കോട്ടും സ്യൂട്ടും ധരിച്ച് മാസ് ലുക്കിൽ ഉണ്ണി മുകുന്ദൻ! താടിയും മുടിയും വളർത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ടപാടെ റോക്കി ഭായ് ആണോ എന്ന് ആരാധകർ; ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിലളിയൻ എന്ന പേരിലൊക്കെ യുവാക്കൾ വിളിക്കുന്ന നടന് നിരവധി ആരാധകരാണ് ഉള്ളത്. അഭിനേതാവിന് പുറമെ താനൊരു പാട്ടുകാരനും സിനിമാ നിർമ്മാതാവുമാണെന്ന് ഉണ്ണി തെളിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഉണ്ണി മുകുന്ദൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കോട്ടും സ്യൂട്ടും ധരിച്ച് മാസ് ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങളിലുള്ളത്. റോക്കി ഭായ് ആണോ എന്നാണ് താടിയും മുടിയും വളർത്തിയ താരത്തിന്റെ ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നത്. പങ്കുവച്ച് നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ നിരവധി പേരാണ് ഫോട്ടോ ഷെയർ ചെയ്യുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തത്.
കേരള റോക്കി ഭായ്, മല്ലുറോക്കി, മലയാളികളുടെ ഉണ്ണിക്കണ്ണൻ എന്നിങ്ങനെയാണ് കമന്റുകൾ. അതേസമയം ഷെഫീക്കിന്റെ സന്തോഷം ആണ് ഉണ്ണിമുകുന്ദന്റേതായി പ്രദർശനത്തിന് എത്തുന്ന ചിത്രം. മനോജ്. കെ. ജയൻ, ദിവ്യപിള്ള, ബാല, ആത്മീയ രാജൻ, ഷഹീൽ എന്നിവരാണ് മറ്റു താരങ്ങൾ. വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രൂസ്‌ലി ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന ചിത്രം. നിർമ്മാതാവ് എന്നീ നിലയിലും ഉണ്ണി മുകുന്ദൻ തിളങ്ങുന്നു. മേപ്പടിയാൻ എന്ന ചിത്രത്തിലൂടെയാണ് നിർമ്മാതാവായി അരങ്ങേറ്രം നടത്തിയത്. ഉണ്ണി മുകുന്ദൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം .
https://www.facebook.com/Malayalivartha

























