പ്ലീസ് അങ്ങനെ ഒന്നും ചെയ്യരുത്... നിങ്ങളിപ്പോഴുള്ളത് പോലെ തന്നെ ഇരിക്കൂ... ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാം... അല്ലാതെ വണ്ണം കുറയ്ക്കണം ഫിറ്റ് ആവണം എന്നൊന്നും എനിക്കില്ലായിരുന്നു! രവീന്ദറിന്റെ വണ്ണം ചൂണ്ടിക്കാണിച്ച് പുറത്ത് വന്ന നിരവധി പരിഹാസങ്ങൾക്ക് കട്ട മറുപടിയുമായി നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനും മഹാലക്ഷ്മിയും

നടിയും അവതാരകയുമായ മഹാലക്ഷ്മി കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. പ്രശസ്ത തമിഴ് നിർമ്മാതാവ് രവീന്ദർ ചന്ദ്രശേഖരനാണ് വരൻ. ഏറെ നാളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. രവീന്ദർ നിർമ്മിക്കുന്ന ‘വിടിയും വരൈ കാത്തിര്’ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ചിത്രത്തിൽ മഹാലക്ഷ്മിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തിരുപ്പതിയിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ചിലര്‍ അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. രവീന്ദറിന്റെ വണ്ണം ചൂണ്ടിക്കാണിച്ച് നിരവധി പരിഹാസങ്ങളും ഇദ്ദേഹത്തിനെതിരെ വന്നിരുന്നു. ബോഡി ഷെയ്മിംഗ് ചുവയുള്ള കമന്റുകളായിരുന്നു ഇരുവരുടെയും വിവാഹ ചിത്രങ്ങൾക്ക് താഴെ വന്നത്. രവീന്ദറിന്റെയും മഹാലക്ഷ്മിയുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. ഇതും ട്രോളുകൾക്ക് ആക്കം കൂട്ടി. ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് മഹാലക്ഷ്മിയും രവീന്ദറും. ഇത്തരം പരിഹാസങ്ങളെയും ട്രോളുകളെയും കണക്കിലെടുക്കുന്നേ ഇല്ലെന്ന് രണ്ട് പേരും പറയുന്നു. ഭർത്താവിന്റെ തടി തന്റെ ആശങ്കയേ അല്ലെന്നും അദ്ദേഹം എങ്ങനെയാണോ അങ്ങനെയാണ് തനിക്കിഷ്ടമെന്നും മഹാലക്ഷ്മി വ്യക്തമാക്കി. വിവാഹം ആലോചിച്ച് മതിയെന്ന് മഹാലക്ഷ്മിയോട് താൻ പറഞ്ഞിരുന്നെന്നും എന്നാൽ മഹാലക്ഷ്മി തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നെന്നും രവീന്ദർ പറഞ്ഞു. പരിചയപ്പെട്ട ശേഷം ഒരു പോയന്റിൽ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനാവുമെന്ന് മനസ്സിലായി. സോഷ്യൽ മീഡിയയിലെ ചർച്ച കാണുമ്പോൾ ഞാനിവളെ തട്ടിക്കൊണ്ട് പോന്നതാണോ എന്ന് തോന്നിപ്പോയി.
ഒന്ന് രണ്ട് വർഷമായി വിവാഹത്തിന്റെ ചർച്ചകൾ നടക്കുകയായിരുന്നു. ലൗ കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പ്രണയത്തിന് ശേഷം വിവാഹത്തിലേക്ക് പെട്ടന്ന് വന്നു. പക്ഷെ ഞാൻ കുറച്ചധികം സമയമെടുത്തു. ഇനിയും സമയം തരാം വിവാഹം ആലോചിച്ച് മതിയെന്നായിരുന്നു ഞാൻ ഇവളോട് പറഞ്ഞത്. നീ എത്ര സമയവും എടുത്തോളൂ. അത്ര പെട്ടെന്നൊന്നും എന്റെ തടി കുറയില്ല. ഞാൻ നന്നായി തടി കുറച്ചിട്ട് വന്ന് വരാം എന്ന് ഞാൻ പറഞ്ഞു. അത് നടക്കില്ലെന്നായിരുന്നു ഇവൾ പറഞ്ഞത്. ഞാൻ തടിച്ചിരിക്കുന്നതിൽ എന്നേക്കാൾ കൂടുതൽ ആശങ്ക ഈ ലോകത്തിനാണ്. ഈ ശരീരം കൊണ്ട് അത് ചെയ്യുമോ ഇത് ചെയ്യുമോ എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഞാൻ ഏത് സാഹചര്യത്തിലാണെങ്കിലും എന്റെ സിനിമകൾ ഓടിയില്ലെങ്കിലും ഞാൻ എത്ര സന്തോഷത്തിലാണ്. നിങ്ങളെക്കൊണ്ട് അത് തകർക്കാൻ പറ്റുമോ. എന്റെ ശരീരത്തെ കളിയാക്കുന്നതിനെയും ഞാൻ പോസിറ്റീവ് ആയാണ് കാണുന്നത്. അതിലെങ്കിലും നിങ്ങൾ ചിരിച്ചല്ലോ അതിനാൽ എന്റെ ശരീരം നിനക്ക് സഹായമാവുന്നുണ്ട്. എന്നെ കണ്ടാലേ നിങ്ങൾ സന്തോഷിക്കുന്നെങ്കിൽ ഈ ശരീരം വെച്ചിരിക്കുന്ന ഞാൻ എത്ര സന്തോഷിക്കും. ഭർത്താവിന്റെ വണ്ണത്തെ പറ്റി മഹാലക്ഷ്മിയും സംസാരിച്ചു. എനിക്കിതൊരു വലിയ ആശങ്കയായിരുന്നില്ല. എന്തിനാണ് ഇതിത്ര വലിയ കാര്യമായി കാണുന്നത്. എനിക്കാണ് അത് തോന്നേണ്ടത്. എനിക്കങ്ങനെ തോന്നുന്നില്ലെന്നാണ് ഞാനിദ്ദേഹത്തോട് പറഞ്ഞത്. എനിക്ക് തടി ഒരു ആശങ്കയേ ആയിരുന്നില്ല. എനിക്കിവരെ ഇഷ്ടമാണ്. എങ്ങനെയാണോ ഇരിക്കുന്നത് അങ്ങനെ എനിക്ക് ഇഷ്ടമാണ്. ഞാൻ തടി കുറയ്ക്കാൻ വിദേശത്തേക്ക് പോവുന്നെന്നൊക്കെ എന്നോട് പറഞ്ഞിരുന്നു. പ്ലീസ് അങ്ങനെ ഒന്നും ചെയ്യരുത്. നിങ്ങളിപ്പോഴുള്ളത് പോലെ തന്നെ ഇരിക്കൂ. ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കാം. അല്ലാതെ വണ്ണം കുറയ്ക്കണം ഫിറ്റ് ആവണം എന്നൊന്നും എനിക്കില്ലായിരുന്നു. അത്തരം ചിന്തകളേ എനിക്കില്ലെന്നും മഹാലക്ഷ്മി പറഞ്ഞു.
https://www.facebook.com/Malayalivartha

























