ഷാരൂഖ് ഖാന്റെ വില്ലനാകാൻ ജവാനില്‍ വില്ലൻ വേഷത്തിലെത്തുന്ന വിജയ് സേതുപതി വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയുമോ? കണ്ണുതള്ളി ആരാധകർ; വിജയ് സേതുപതി ഒരു സിനിമയ്ക്കായി വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലം ഇതാണ്...

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാന്‍റെ ടൈറ്റില്‍ അനൌണ്‍സ്‍മെന്‍റ് വീഡിയോ ദിവസങ്ങൾക്ക് മുൻപാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ചിത്രത്തിന്‍റെ റിലീസ് തീയതിയും നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യം ഒരു വര്‍ഷത്തിനപ്പുറം, 2023 ജൂണ്‍ 2ന് ചിത്രം തിയറ്ററുകളിലെത്തും. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ജവാന്‍ എത്തുക. ചിത്രത്തിൽ നയന്‍താരയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് ജവാന്‍. നയന്‍താര അന്വേഷണ ഉദ്യോഗസ്ഥയുടെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ദീപിക പദുക്കോണ്‍ അതിഥി വേഷത്തില്‍ എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത. തമിഴ് നടൻ വിജയ് സേതുപതിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജവാനില്‍ വില്ലൻ വേഷത്തിലെത്തുന്ന വിജയ് സേതുപതി വാങ്ങുന്ന പ്രതിഫലം എത്രയെന്ന വിവരമാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ചിത്രത്തിനായി 21 കോടി രൂപയാണ് വിജയ് സേതുപതി പ്രതിഫലം വാങ്ങുന്നത്. വിജയ് സേതുപതി ഒരു സിനിമയ്ക്കായി വാങ്ങുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്.
ഒരു ഷാരൂഖ് ഖാന്‍ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് മൂന്നര വര്‍ഷത്തോളമാവുന്നു. 2018ലെ ക്രിസ്‍മസ് റിലീസ് ആയി എത്തിയ 'സീറോ'യുടെ പരാജയത്തിനു പിന്നാലെ സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു കിംഗ് ഖാന്‍. അതിനുശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന 'പത്താന്‍' ആണ് ഷാരൂഖ് ആദ്യമായി ചിത്രീകരണത്തില്‍ പങ്കെടുത്ത സിനിമ. ഈ ചിത്രമാവും ആദ്യം എത്തുക. രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ഡംകിയും ഷാരൂഖിന്‍റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























