'പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് ഞാൻ വെറുതേ മോഹിക്കുമെന്നും... ആരെയോ പ്രതീക്ഷിച്ച് പടിക്കെട്ടില്‍ ഇരുന്ന് ജിഷിന്‍... 'പ്രിയമുള്ളൊരാളാരോ വരുമെന്ന് നമുക്ക് വെറുതേ മോഹിക്കാമല്ലോ... കാശ് ചെലവുള്ള കേസൊന്നും അല്ലല്ലോ! വേഗം വാടോ.. ജിഷിന്റെ പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് ജിഷിനും വരദയും. സ്‌ക്രീൻ സ്‌പേസ് ഒരുമിച്ച് പങ്കിട്ടവർ ജീവിതത്തിലും ഒന്നായത് 2014ൽ ആണ്. സൗഹൃദത്തിൽ തുടങ്ങിയ ബന്ധമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. അമല പരമ്പരയിൽ മൊട്ടിട്ട പ്രണയമാണ് ജീവിതത്തിൽ ഒന്നാകാൻ ഇരുവർക്കും നിമിത്തമായത്. വിവാഹശേഷവും ഇരുവരും അഭിനയത്തിൽ സജീവമാണ്. അഭിനയത്തിൽ മാത്രമല്ല സോഷ്യൽമീഡിയ വഴിയും ആരാധകർക്കിടയിൽ ഇരുവരും സജീവമമാണ്. മുമ്പ് ഇവരുടെ റീൽസ് പോലുള്ള വീഡിയോകൾക്കും നിറഞ്ഞ സ്വീകരണം ലഭിച്ചിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങളായി ഇരുവരും പിരിയുന്നുവെന്നുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഇപ്പോഴിതാ ജിഷിൻ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ 'പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് ഞാൻ വെറുതേ മോഹിക്കുമെന്നും' എന്ന് തുടങ്ങുന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. വീഡിയോയില്‍ ഒരു പടിക്കെട്ടില്‍ ജിഷിന്‍ ആരെയോ പ്രതീക്ഷിച്ച് ഇരിയ്ക്കുന്നതും കാണാം. 'പ്രിയമുള്ളൊരാളാരോ വരുമെന്ന് നമുക്ക് വെറുതേ മോഹിക്കാമല്ലോ. കാശ് ചെലവുള്ള കേസൊന്നും അല്ലല്ലോ, അല്ലേ' എന്നാണ് വീഡിയോക്ക് നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. ആ ഇരിപ്പ് കാണുമ്പോള്‍ ചിരിവരുന്നു, മോഹിച്ചോ മോഹിച്ചോ ഇപ്പോ വരും എന്നൊക്കെയാണ് വീഡിയോയ്ക്ക് കമന്റുകള്‍ വരുന്നത്. 'കാലന്‍ വരും, ഇറങ്ങി പോടോ' എന്ന് കമന്റ് ഇട്ട നടന്‍ രഞ്ജിത്തിനോട്, 'എന്നാല്‍ വേഗം വാടോ' എന്നായിരുന്നു ജിഷിന്റെ മറുപടി.
https://www.facebook.com/Malayalivartha

























