'മിന്നൽ മുരളി' രണ്ടാം ഭാഗം ഉണ്ടാകും എന്നതിൽ തർക്കമില്ല! രണ്ടാം ഭാഗം ചെയ്യുമ്പോഴും ഒരുപാട് കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട് ... ഒടുവിൽ അത് തുറന്ന് പറഞ്ഞ് ബേസില്‍ ജോസഫ്

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നല്‍ മുരളി. ടൊവീനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ജയ്സൺ എന്നാണ് ടൊവീനോയുടെ കഥാപാത്രത്തിന്റെ പേര്. ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് ജയ്സൺ സൂപ്പർ ഹീറോ ആയി മാറുന്നതാണ് കഥ. ആഗോള തലത്തിൽ പോലും ചർച്ച ചെയ്യപ്പെട്ട സിനിമ മലയാളത്തിന്റെ ആഭിമാനം കൂടിയാണ്. ഇപ്പോഴിതാ 'മിന്നൽ മുരളി' രണ്ടാം ഭാഗം എന്നുണ്ടാകും എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം. രണ്ടാം ഭാഗം ഉണ്ടാകും എന്നതിൽ തർക്കമില്ല എന്നും രണ്ടാം ഭാഗം ചെയ്യുമ്പോഴും ഒരുപാട് കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട് എന്നുമാണ് ബേസിൽ പറഞ്ഞത്. ''മിന്നൽ മുരളി' എന്ന സിനിമയുടെ പേരിലാണ് ഞാൻ കൂടുതൽ അറിയപ്പെടുന്നത്. അത്തരമൊരു പ്രമേയത്തിലെ സിനിമയെടുക്കുമ്പോൾ ഒരുപാട് ആശങ്കകളും പ്രതിസന്ധികളുമുണ്ടായിരുന്നു. നമുക്ക് റിലേറ്റ് ചെയ്യുന്ന ഒരു സൂപ്പർ ഹീറോ ആകണം എന്നതായിരുന്നു ആദ്യ വെല്ലുവിളി. രണ്ടാം ഭാഗം ചെയ്യുമ്പോഴും ഒരുപാട് കാര്യങ്ങൾ ആലോചിക്കേണ്ടതുണ്ട്. തീർച്ചയായും രണ്ടാം ഭാഗം ഉണ്ടാകും, എങ്കിലും അത് എപ്പോൾ വരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ബേസിൽ പറഞ്ഞു.
https://www.facebook.com/Malayalivartha

























