'ഇത് ശരിയല്ല, ദുല്‍ഖര്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ഞാന്‍ അപ്സെറ്റാവും... എനിക്ക് റൊമാന്‍സ് ഇഷ്ടമാണ്; ദുൽഖറിന്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് തുറന്ന് പറഞ്ഞ് മൃണാള്‍ ഥാക്കൂര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം സീതാ രാമമാണ് ഹിന്ദി പതിപ്പിന്‍റെ റിലീസിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ഉത്തരേന്ത്യന്‍ സിനിമാപ്രേമികളുടെ വന്‍ അഭിപ്രായങ്ങള്‍ നേടുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ ഥാക്കൂര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്‍ത ചിത്രം ഓഗസ്റ്റ് 5 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. പാന്‍ ഇന്ത്യന്‍ വിപണി ഉദ്ദേശിച്ചുതന്നെ നിര്‍മ്മിക്കപ്പെട്ട ചിത്രം പക്ഷേ തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലാണ് ആദ്യം പ്രദര്‍ശനത്തിനെത്തിയത്. ഹിന്ദി പതിപ്പ് ഓഗസ്റ്റ് 5 ന് റിലീസ് ചെയ്യപ്പെട്ടിരുന്നില്ല. ഒരു മാസത്തിനിപ്പുറം സെപ്റ്റംബര്‍ 2 ന് ആണ് ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്തിയത്.
എന്നാൽ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രൊമോഷൻ പരിപാടിക്കിടെ താനിനി പ്രണയ ചിത്രങ്ങളിൽ അഭിനയിക്കില്ലെന്ന് ദുൽഖർ പറഞ്ഞിരുന്നു. സീതാ രാമം തന്റെ അവസാന പ്രണയ ചിത്രം ആയിരിക്കുമെന്നും ദുൽഖർ അന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇനി റൊമാന്റിക് ചിത്രങ്ങൾ ചെയ്യുന്നില്ലെന്ന ദുൽഖറിന്റെ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് പറയുകയാണ് സീതാ രാമത്തിലെ നായിക മൃണാൾ താക്കൂർ. ദുല്‍ഖര്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ താൻ അപ്‌സെറ്റാകുമെന്നും മൃണാൾ പറയുന്നു. 'ഇത് ശരിയല്ല, ദുല്‍ഖര്‍ അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ഞാന്‍ അപ്സെറ്റാവും. എനിക്ക് റൊമാന്‍സ് ഇഷ്ടമാണ്. ഷാരൂഖ് സാര്‍ ചെയ്ത റൊമാന്‍റിക് കഥാപാത്രങ്ങള്‍ കണ്ടിട്ടില്ലേ. അദ്ദേഹത്തിന്‍റെ രാജ്, രാഹുല്‍ തുടങ്ങിയ കഥാപാത്രങ്ങൾ എത്ര മനോഹരമാണ്. റൊമാന്‍സ് നിര്‍ത്തുന്നുവെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാകില്ല. അങ്ങനെ പറയുന്നത് നിര്‍ത്തണം. ഞങ്ങളുടെ ഹൃദയം തകരും വേണമെങ്കില്‍ ബ്രേക്ക് എടുത്തോളൂ. പക്ഷേ നിര്‍ത്തുമെന്ന് പറയരുത്' എന്നാണ് മൃണാൾ പറയുന്നത്.
https://www.facebook.com/Malayalivartha


























