ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു.. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു.. ഉടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.. കാരണം ഒരുപാട് നാളായിരിക്കുന്നു... അമാലിന് പിറന്നാൾ ആശംസയുമായി നസ്രിയ

ദുൽഖറിന്റെ ഭാര്യ അമാലിന്റെ പിറന്നാൾ ആണ് ഇന്ന്. ആശംസയുമായി ദുൽഖറിന് പിന്നാലെ എത്തിയിരിക്കുകയാണ് നസ്രിയ. “സന്തോഷജന്മദിനം എന്റെ അമ. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. ഉടനെ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം ഒരുപാട് നാളായിരിക്കുന്നു, ഇത്രയധികം നാൾ നിന്നെ കാണാതിരുന്നിട്ടില്ലെന്നും നസ്രിയ കുറിച്ചു. ഇരുവരും തമ്മിലുള്ള സൗഹൃദവും ഒന്നിച്ചുള്ള ചിത്രങ്ങളും മുൻപും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ദുൽഖറുമായും നല്ല സൗഹൃദം സൂക്ഷിക്കുന്ന വ്യക്തിയാണ് നസ്രിയ. ദുൽഖറിനും അമലിനും ഒപ്പമുള്ള ചിത്രങ്ങളും ഇടയ്ക്കിടെ നസ്രിയ പങ്കുവക്കാറുണ്ട്. ദുൽഖർ വാത്സല്യത്തോടെ കുഞ്ഞി എന്നു വിളിക്കുന്ന നസ്രിയ മമ്മൂട്ടിയുടെ വീട്ടിലെ ആഘോഷ പരിപാടികളിലെയെല്ലാം സ്ഥിരം സാന്നിധ്യമാണ്.
https://www.facebook.com/Malayalivartha


























