ബാഗി ജീന്‍സും ഷൂസും ലഭ്യമല്ലാത്തതില്‍ ക്ഷമിക്കുക...കിടിലന്‍ ഡാന്‍സുമായി ഭാവനയും സുഹൃത്തുക്കളും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നീണ്ട ഇടവേളയ്ക്ക് ശേഷം താരം മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതായാണ് അണിയറയില്‍ നിന്നുള്ള വിവരം. ഇപ്പോള്‍ താരവും കൂട്ടുകാരും നടത്തിയ ഒരു ഇന്‍സ്റ്റഗ്രാം റീല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
നടിമാരായ ഭാവന, ശില്‍പ ബാല, മൃദുല മുരളി, ഷഫ്‌ന നിസാം എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഇന്‍സ്റ്റഗ്രാം റീല്‍ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മുണ്ടും ഷര്‍ട്ടും ധരിച്ച്, കൂളിങ് ഗ്ലാസുംവെച്ച് നാലു പേരും ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. മുണ്ട് മടക്കികുത്തി സ്‌റ്റൈലായി നടന്നുവരുന്നതും വീഡിയോയാല്‍ കാണാം.
സൈന്യം എന്ന മമ്മൂട്ടി ചിത്രത്തിലെ 'ബാഗി ജീന്‍സും ഷോര്‍ട്‌സുമണിഞ്ഞ്' എന്ന ഗാനത്തിന് അനുസരിച്ചാണ് നാല് പേരും ചുവടുവെയ്ക്കുന്നത്. ഷിബു ചക്രവര്‍ത്തി സംഗീത സംവിധാനം ചെയ്ത ഈ പാട്ട് ആലപിച്ചിരിക്കുന്നത് കൃഷ്ണചന്ദ്രന്‍, ലേഖ ആര്‍ നായര്‍, മനോ, സിന്ധു എന്നിവര്‍ ചേര്‍ന്നാണ്.
ഇതിന്റെ വീഡിയോ ശില്‍പ ബാല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 'ബാഗി ജീന്‍സും ഷൂസും ലഭ്യമല്ലാത്തതില്‍ ക്ഷമിക്കുക' എന്ന രസകരമായ ക്യാപ്ഷനോടെയാണ് ശില്‍പ വീഡിയോ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























