കൊച്ചിയെ ഇളക്കി മറിച്ച് സണ്ണി ലിയോണ്‍...

കൊച്ചിയെ ഇളക്കി മറിച്ച് ബോളിവുഡ് താരം സണ്ണി ലിയോണിന്റെ സംഗീത നിശ. സണ്ണി ലിയോണ്‍ ആദ്യമായിട്ടായിരുന്നു സംസ്ഥാനത്ത് സംഗീത പരിപാടി അവതരിപ്പിച്ചത്. തുടരെ തുടരെ ഫാസ്റ്റ് നമ്പറുകള്‍, കാണികളുടെ കാതുകളിലും സിരകളിലും സംഗീതം.
അര്‍ജുനാഡോ ക്ലൗസ് ബസ്റ്റ് 2022ന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത നിശയിലാണ് സണ്ണി ലിയോണെത്തിയത്. ആറ് മണിക്കൂര്‍ നീണ്ട പരിപാടിയില്‍ ദേശീയഅന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധേയരായ ഇരുപത്തഞ്ചോളം കലാകാരന്മാര്‍ അണിനിരന്നു.
സംസ്ഥാനത്ത് ആദ്യമായാണ് സണ്ണി ലിയോണ്‍ ഓപ്പണ്‍ എയര്‍ പെര്‍ഫോമന്‍സ് നടത്തിയത്. സണ്ണിയുടെ ഡിജെ ഒരു മണിക്കൂറിലധികം നീണ്ടു.
https://www.facebook.com/Malayalivartha


























