നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം ഇന്ന് സുപ്രീംകോടതി പരിഗണനയില്‍ .ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണ കോടതിയുടെ ആവശ്യം പരിഗണിക്കുക.
ആറ് മാസം കൂടി സമയം അനുവദിക്കണെമെന്നാണ് വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചനകള്‍ .
നടിയെ ആക്രമിച്ച കേസുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാനായി ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നിയോഗിച്ചിട്ടുണ്ടായിരുന്നു.
കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്. കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29ന് ഉത്തരവിട്ട ബെഞ്ചില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കറിനൊപ്പം ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ഉണ്ടായിരുന്നു.
വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായി കോടതിക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ദിലീപിന്റെ ഹര്‍ജി.
"
https://www.facebook.com/Malayalivartha


























