നാടൻ വേഷങ്ങൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം.. എന്റെ ശരീര പ്രകൃതിയായിരിക്കും അതിനു കാരണം.. നാലും അഞ്ചും അടികളുള്ള കഥകളാണ് എന്നെ തേടിവരുന്നത്.. എന്തോ എനിക്കതിലൊന്നും വലിയ താൽപര്യം തോന്നാറില്ല.. സിനിമാ നടനായി എന്നതൊഴിച്ചാൽ ഞാൻ തീർത്തും സാധാരണക്കാരനാണ്..മനസ് തുറന്ന് ബിജു മേനോൻ

ബിജു മേനോൻ റോഷൻ മാത്യു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളായി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. സെപ്റ്റംബർ എട്ടിന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ജി.ആർ ഇന്ദു ഗോപന്റെ പ്രശസ്തമായ നോവൽ അമ്മിണിപ്പിള്ള വെട്ടു കേസാണ് തെക്കൻ തല്ല് കേസ് എന്ന പേരിൽ സിനിമയായി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അഖിൽ കവലയൂരിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. കുഞ്ഞുകുഞ്ഞ് എന്ന കഥാപാത്രമായിട്ടാണ് അഖിൽ കവലയൂർ ചിത്രത്തിലെത്തുന്നത്.
80 കളിലെ ഒരു തീരദേശ ഗ്രാമത്തിൽ നടക്കുന്ന വൈകാരികമായ സംഭവവികാസങ്ങളെ മാസ്സും ആക്ഷനോടും കൂടിയാണ് സംവിധായകൻ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇ ഫോർ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ബിജു മേനോൻ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തന്നെ തേടിവരുന്ന അടിപ്പടങ്ങളേക്കാൾ നാടൻ വേഷങ്ങളാണ് തനിക്ക് ഇഷ്ടമെന്നാണ് ബിജു മേനോൻ പറയുന്നത്. ‘അയ്യപ്പനും കോശിയിലും’ അടിയുണ്ടെങ്കിലും അതിന് പിന്നിലെ ജീവിതങ്ങളാണ് ജനം ഇന്നും ചർച്ച ചെയ്യുന്നത്. നാടൻ വേഷങ്ങൾ ചെയ്യാനാണ് എനിക്ക് ഇഷ്ടം. എന്റെ ശരീര പ്രകൃതിയായിരിക്കും അതിനു കാരണം. നാലും അഞ്ചും അടികളുള്ള കഥകളാണ് എന്നെ തേടിവരുന്നത്. എന്തോ എനിക്കതിലൊന്നും വലിയ താൽപര്യം തോന്നാറില്ല. സിനിമാ നടനായി എന്നതൊഴിച്ചാൽ ഞാൻ തീർത്തും സാധാരണക്കാരനാണ്.
https://www.facebook.com/Malayalivartha






















