നിങ്ങളെ നിരാശപ്പെടുത്തുന്നതില്‍ വിഷമമുണ്ട്... ക്ഷമിക്കണം, വാപ്പച്ചി എന്നോട് ഒന്നും പറയാറില്ല എന്നതാണ് സത്യം... തന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമെന്ന് അദ്ദേഹത്തിന് അറിയാമെന്ന് തോന്നുന്നു! ആദ്യമായി അത് തുറന്ന് പറഞ്ഞ് ദുല്‍ഖര്‍

ദുൽഖറിന്റെ സീതാരാമം റിലീസ് ചെയ്ത് 10 ദിവസം കൊണ്ട് സീതാരാമത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 50 കോടി കടന്നിരുന്നു. ആദ്യമായാണ് ഒരു മലയാളി താരം തെലുങ്ക് സിനിമയില്‍ 50 കോടി ക്ലബില്‍ ഇടം പിടിക്കുന്നത്. മമ്മൂട്ടിയുടെ മകന്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ടെങ്കിലും ദുല്‍ഖറിന് ഒരിക്കലും മമ്മൂട്ടി പരസ്യമായി പിന്തുണ നല്‍കിയതായി കണ്ടിട്ടില്ല. അടുത്ത കാലത്താണ് ദുല്‍ഖര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പോലും മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നത്. അഭിമുഖങ്ങളിലെല്ലാം ദുല്‍ഖറിനോട് വാപ്പയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുകയാണ്. സീതാരാമം കണ്ടിട്ട് മമ്മൂട്ടി എന്തെന്ന് പറഞ്ഞെന്നായിരുന്നു അവതാരകന്റെ ചോദ്യം. 'നിങ്ങളെ നിരാശപ്പെടുത്തുന്നതില്‍ വിഷമമുണ്ട്. ക്ഷമിക്കണം, വാപ്പച്ചി എന്നോട് ഒന്നും പറയാറില്ല എന്നതാണ് സത്യം. തന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമെന്ന് അദ്ദേഹത്തിന് അറിയാമെന്ന് തോന്നുന്നു. അതുകൊണ്ട് അദ്ദേഹം എന്നോട് ഒന്നും പറയാറില്ലെന്ന് തന്നെ പറയാം'. ദുല്‍ഖര്‍ വ്യക്തമാക്കി. സിനിമ കണ്ടിട്ടുണ്ടെങ്കില്‍ പോലും ഉം എന്നൊരു മൂളല്‍ മാത്രമേ ഉണ്ടാകാറുള്ളൂ എന്ന് ദുല്‍ഖര്‍ പറഞ്ഞു. വാപ്പച്ചി കാര്യമായിട്ട് ഒന്നും സംസാരിക്കാത്ത ആളാണെന്നും അതുകൊണ്ട് വാപ്പച്ചി ഇങ്ങനെയാണ് പറഞ്ഞതെന്ന് ഒന്നും തനിയ്ക്ക് പറയാന്‍ കഴിയില്ല. പക്ഷേ, ഒന്നും പറഞ്ഞില്ലെങ്കില്‍ തന്നെയും താന്‍ ചെയ്ത കാര്യങ്ങളില്‍ വാപ്പച്ചി അഭിമാനം കൊള്ളുന്നുണ്ടെന്ന് തനിയ്ക്ക് അറിയാമെന്നും ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























