“ബാഗീ ജീൻസും ഷീസും ലഭ്യമല്ല, ക്ഷമിക്കുമല്ലോ?” മുണ്ടും ഷർട്ടും കൂളിംഗ് ഗ്ലാസ്സുമൊക്കെ അണിഞ്ഞ് പൊളി ലുക്കിൽ ഭാവനയുടെ ചങ്ങാതി കൂട്ടം! വീഡിയോ വൈറൽ

താരങ്ങളുടെ ഇടയിൽ തന്നെ വലിയൊരു സൗഹൃദം ഇപ്പോഴും കാണാറുണ്ട്. അത്തരത്തിൽ അറിയപ്പെടുന്ന ഒരു കൂട്ട കെട്ടാണ് ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരുടേത്. ഇവരുടെ ഒന്നിച്ചുള്ള ഡാൻസ് വീഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഇപ്പോഴിതാ, ചങ്ങാതികൂട്ടത്തിനൊപ്പമുള്ള പുതിയൊരു ഡാൻസ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഭാവന. 90കളിൽ ഹിറ്റായിരുന്ന സൈന്യം എന്ന ചിത്രത്തിലെ “ബാഗീ ജീൻസും ഷൂസുമണിഞ്ഞ് ടൗണിൽ ചെത്തി നടക്കാം, 100 സി സി ബൈക്കും അതിലൊരു പൂജാഭട്ടും വേണം,” എന്നു തുടങ്ങുന്ന അടിപൊടി ഗാനത്തിനൊപ്പമാണ് ചങ്ങാതികൂട്ടം ചുവടുവയ്ക്കുന്നത്.
“ബാഗീ ജീൻസും ഷീസും ലഭ്യമല്ല, ക്ഷമിക്കുമല്ലോ?” എന്നാണ് വീഡിയോ പങ്കുവച്ച് ഭാവന കുറിക്കുന്നത്. ഭാവനയ്ക്ക് ഒപ്പം ശിൽപ്പ ബാല, മൃദുല മുരളി, ഷഫ്ന നിസാം എന്നിവരേയും വീഡിയോയിൽ കാണാം. ഫ്ളാറ്റിന്റെ പാർക്കിംഗ് ഏരിയയാണ് കൂട്ടുകാരികൾ ഡാൻസ് ഫ്ളോറാക്കി മാറ്റിയിരിക്കുന്നത്. മുണ്ടും ഷർട്ടും കൂളിംഗ് ഗ്ലാസ്സുമൊക്കെ അണിഞ്ഞ് പൊളി ലുക്കിലാണ് നാലുപേരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. എന്തായാലും വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സംഭവം വൈറലായി മാറുകയായിരുന്നു.
https://www.facebook.com/Malayalivartha


























